ഇരിങ്ങാലക്കുട കൂടല്‍മാണിക്യം തിരുവുത്സവം: ഉദ്യോഗസ്ഥതല യോഗം ചേര്‍ന്നു
ഇരിങ്ങാലക്കുട: ഏപ്രില്‍ 21 മുതല്‍ മെയ് 1 വരെ നടക്കുന്ന കൂടല്‍മാണിക്യം തിരുവുത്സവം ഭംഗിയായി നടത്തുന്നതിനു വേണ്ടി ജില്ലാ കളക്ടറുടെ നിര്‍ദ്ദേശാനുസരണം ഉദ്യോഗസ്ഥതല മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേര്‍ന്നു. ആര്‍ഡിഒ എം.കെ. ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ. സി.കെ. ഗോപി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയ്കുമാര്‍, രാഘവന് മുളങ്ങാടന്‍, ഡോ. മുരളി ഹരിതം, പ്രഭാകരന്, ബിന്ദു, തഹസില്‍ദാര്‍, കെഎസ്ഇബി, വാട്ടര്‍ അഥോറിറ്റി, ഫോറസ്റ്റ്, വെറ്ററിനറി, സര്‍ക്കാര്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട്, മുനിസിപ്പാലിറ്റി, ഫയര്‍ ഫോഴ്സ് തുടങ്ങി എല്ലാ വകുപ്പുകളിലേയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇക്കുറി ഉത്സവത്തിനിടയിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ്. എങ്കിലും തങ്ങളാല്‍ കഴിയുന്ന രീതിയില്‍ തിരുവുത്സവം ഭംഗിയാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്കി.