കുപ്രസിദ്ധ കുറ്റവാളി കാട്ടൂകടവ് ഹാരീഷിനെ പുലി കാപ്പ ചുമത്തി ജയിലില്‍ അടച്ചു
കാട്ടൂര്‍: കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലും മറ്റു പല സ്റ്റേഷനുകളിലും അന്‍പതോളം കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ട കാട്ടൂര്‍ കാട്ടൂകടവ് നന്തിലത്തുപറമ്പില് ഹാരീഷിനെ (48) കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട ഡിവൈഎസ്പി കുഞ്ഞിമോയിന്‍കുട്ടി, കാട്ടൂര്‍ ഐഎസ്എച്ച്ഒ ജസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം ചേരാനെല്ലൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബേക്കറി ഉടമയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ ആയിരുന്ന ഇയാള്‍ ഈ അടുത്താണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. എഎസ്ഐ ശ്രീജിത്ത്, എസ്സിപിഒ സുരേഷ്, സി.ജി. ധനേഷ്, സിപിഒ ധനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍