പദ്ധതി നിര്‍വഹണത്തില്‍ ഇരിങ്ങാലക്കുട നഗരസഭ ഈ വര്‍ഷവും പുറകില്‍ തന്നെ; ചെലവഴിച്ചത് 64.67 % മാത്രം
ഇരിങ്ങാലക്കുട: പദ്ധതി നിര്‍വഹണത്തില്‍ ഈ വര്‍ഷവും ഇരിങ്ങാലക്കുട നഗരസഭ പുറകില്‍ തന്നെ. 2023 24 സാമ്പത്തിക വര്‍ഷത്തെ തദ്ദേശസ്ഥാപനങ്ങളുടെ നിര്‍വഹണ കണക്കുകള്‍ വ്യക്തമായപ്പോള്‍ 64.67% മാത്രമാണ് ചെലവഴിക്കാന്‍ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് കഴിഞ്ഞിട്ടുള്ളത്. സംസ്ഥാനത്തെ നഗരസഭകളില്‍ പദ്ധതി ചെലവില്‍ അറുപതാം സ്ഥാനത്താണ് ഇരിങ്ങാലക്കുട നഗരസഭ. മൊത്തം പതിനാറ് കോടി രൂപയോളമാണ് പദ്ധതിയിനത്തില്‍ നഗരസഭക്ക് ലഭിച്ചത്. അടുത്തുള്ള കൊടുങ്ങല്ലൂര്‍ നഗരസഭ 85.5% ചെലവഴിച്ച് സംസ്ഥാനത്ത് ആറാം സ്ഥാനത്താണ്. ചാലക്കുടി നഗരസഭ 73.25 ശതമാനമാണ് ചെലവഴിച്ചിരിക്കുന്നത്. മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 84.35 ശതമാനം പദ്ധതി ഫണ്ട് ചെലവഴിച്ചിട്ടുണ്ട്. മുരിയാട് (88.92%) പടിയൂര്‍ (81%), കാട്ടൂര്‍ (87.15 %), കാറളം (89.73%), വേളൂക്കര (85.31% ), ആളൂര്‍ (78.36%) എന്നിങ്ങനെയാണ് ചെലവഴിച്ചിരിക്കുന്നത്. അതേ സമയം ട്രഷറിയില്‍ നിലവില്‍ ക്യൂവില്‍ ഉള്ള ബില്ലുകള്‍ പാസാകുന്നതോടെ ശതമാനം ഉയരുമെന്ന് തദ്ദേശസ്ഥാപന മേധാവികള്‍ വ്യക്തമാക്കുന്നുണ്ട്.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി