ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കു; സനീഷ്കുമാര് ജോസഫ് എംഎല്‍എ
ഇരിങ്ങാലക്കുട: നൂറ്റാണ്ടുകളായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന ജനാധിപത്യവും മതേതരത്വവും അവസാനിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും അത് സംരക്ഷിക്കാന്‍ കോണ്‍ഗ്രസിനെ സാധിക്കുവെന്നും സനീഷ്കുമാര് ജോസഫ് എംഎല്‍എ പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയത്തിനായി സംഘടിപ്പിച്ച ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൂമംഗലം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസ് മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി. ജാക്സണ്, മുന്‍ എംപി സാവിത്രി ലക്ഷ്മണന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, സതീഷ് വിമലന്, ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത് ഷാറ്റൊ കുര്യന്, നഗരസഭാ കൗണ്‍സിലര്‍മാരായ എം.ആര്. ഷാജു, പി.ടി. ജോര്‍ജ്, മുരിയാട് പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത് എന്നിവര്‍ പ്രസംഗിച്ചു.