ആവേശതേരിലേറി, ജനഹൃദയങ്ങള്‍ കീഴടക്കി കെ. മുളീധരന്റെ രണ്ടാം ഘട്ടപര്യടനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട: ജനഹൃദയങ്ങള്‍ കീഴടക്കിയായിരുന്നു ഇരിങ്ങാലക്കുടയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കെ. മുളീധരന്റെ രണ്ടാം ഘട്ടപര്യടനം. രാവിലെ കാറളം പഞ്ചായത്തിലെ കിഴുത്താണി ആല്പരിസരത്ത് ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂര്‍ പര്യടനം ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്മാന് എം.പി.ജാക്സണ് അധ്യക്ഷത വഹിച്ചു. കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന്, മുന്‍ എം.പി. സാവിത്രി ലക്ഷ്മണന്, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ.ശോഭനന്, സോണിയ ഗിരി, സതീഷ് വിമലന്, ബ്ളോക് പ്രസിഡന്റ്മാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുര്യന്, മണ്ഡലം പ്രസിഡന്റുമാരായ എ.പി. വില്‍സണ്‍, എ.ഐ.സിദ്ധാര്ത്ഥന്, ശ്രീകുമാര്‍, ശശികുമാര്‍ ഇടപുഴ, ബ്ളോക് വൈസ് പ്രസിഡന്റ് ജോസ് മൂഞ്ഞേലി, സുഭീഷ് കാക്കനാടന് എന്നിവര്‍ പ്രസംഗിച്ചു. കാറളം, കാട്ടൂര്‍, പടിയൂര്‍, പൂമംഗലം, വേളൂക്കര മണ്ഡലങ്ങളിലെ വിവിധ ബൂത്തുകളില്‍ പര്യടനം നടത്തി തൊമ്മനയില് സമാപിച്ചു.


കാലിക്കട്ട് സര്‍വകലാശാല എന്‍എസ്എസ് അവാര്‍ഡില്‍ ക്രൈസ്റ്റ് കോളജിന് അഭിമാന നേട്ടം
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
അപ്രോച്ച് റോഡിന്റെ മണ്ണ് കൊണ്ടുപോയതില്‍ പ്രതിഷേധം