ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സ് ഒരുക്കിയ ലിസ്യു ലോറിയേറ്റ് 2കെ24
ഇരിങ്ങാലക്കുട: വിശുദ്ധ കൊച്ചുത്രേസ്യയുടെ ശതോത്തര ജൂബിലിയോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട ഉദയ പ്രോവിന്‍സ് ഒരുക്കിയ ലിസ്യു ലോറിയേറ്റ് 2കെ24 എന്ന ഓണ്‍ലൈന്‍ ക്വിസ് പ്രോഗ്രാമില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. കാറ്റഗറി ഒന്നില്‍ എം.എസ്. നവമി ചന്ദ്ര, റൈന ആന്റോ, സാന്‍ മരിയ എന്നിവരും കാറ്റഗറി രണ്ടില്‍ ഡോണാറ്റ പോളി, ആല്‍ബര്‍ട്ട് കെ. വിജു, ആന്‍ മേരി പ്രിന്‍സ് എന്നിവരും കാറ്റഗറി മൂന്നില്‍ അഞ്ചു കെ. ജോയ്, വി. ജിന്‍സോ ജോസ്, അനു ജോണ്‍ എന്നിവരും കാറ്റഗറി നാലില്‍ ബീന വര്‍ഗീസ്, സി.റ്റി. ജോജു, എം.എ. ആന്‍ലി എന്നിവരുമാണ് യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ നേടിയത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 4000, 3000, 2000 രൂപ ക്യാഷ് അവാര്‍ഡുകളാണ് ഇവര്‍ കരസ്ഥമാക്കിയത്. കൂടാതെ ഉന്നത വിജയം നേടിയവര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്കി. ഉദയ പ്രോവിന്സിന്റെ വികര് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ഫ്ലവററ്റ് സമ്മാനദാനം നിര്‍വഹിച്ചു. സിസ്റ്റര്‍ ആന്‍ ലിറ്റ് സ്വാഗതവും സിസ്റ്റര്‍ ലിന്‍സ നന്ദിയും പറഞ്ഞു.

സെന്റ് ജോസഫ്സ് കോളജ് യൂണിയന് പ്രൗഢഗംഭീര തുടക്കം
ഇന്ദിരാഗാന്ധിജിയുടെ ജന്മദിനത്തിനോടനുബന്ധിച്ച് പുഷ്പാര്‍ച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു
പുരുഷദിനത്തില്‍ ജീവനക്കാരെ ആദരിച്ച് ക്രൈസ്റ്റ് കോളജ് എന്‍എസ്എസ് വിദ്യാര്‍ഥികള്‍
കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി