സിപിഐ മുന്‍ കാറളം ലോക്കല്‍ സെക്രട്ടറിയും കാറളം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന എന്‍.ആര്. കോച്ചന്റെ രണ്ടാം ചരമ വാര്‍ഷികം ആചരിച്ചു
എന്‍.ആര്. കോച്ചന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗവും കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന് ഉദ്ഘാടനം ചെയ്യുന്നു.
കാറളം: സിപിഐ മുന്‍ കാറളം ലോക്കല്‍ സെക്രട്ടറിയും കാറളം ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ആയിരുന്ന എന്‍.ആര്. കോച്ചന്റെ രണ്ടാം ചരമ വാര്‍ഷികം സമുചിതമായി ആചരിച്ചു. രാവിലെ അദ്ദേഹത്തിന്റെ വസതിയില്‍ പുഷ്പാര്‍ച്ചനയും വൈകീട്ട് കാറളം സെന്ററില്‍ അനുസ്മരണ പൊതുസമ്മേളനവും സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗവും കേരളത്തിന്റെ റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജന് ഉദ്ഘാടനം ചെയ്തു. സിപിഐ മുന്‍ സംസ്ഥാന കൗണ്‍സില്‍ അംഗം കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം ടി.കെ. സുധീഷ്, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി, ജില്ലാ കൗണ്‍സില്‍ അംഗം എന്‍.കെ. ഉദയപ്രകാശ്, എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു, അസിസ്റ്റന്റ് സെക്രട്ടറി എം. സുധീര്‍ദാസ്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.സി. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രദീപ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗം മോഹനന് വലിയാട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കരാഞ്ചിറ സെന്റ് സേവിയേഴ്സ് ഹൈസ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു
കെഎസ്ഇബി ജലം വിട്ടു നല്‍കുന്നില്ല. തുമ്പൂര്‍ വഴിക്കിലിച്ചിറയില്‍ വരണ്ടുണങ്ങി; പുഞ്ച കൃഷി കര്‍ഷകര്‍ പ്രതിസന്ധിയില്‍
ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂര മഹോല്‍സവം നാളെ
അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിനെ തുടര്‍ന്നുള്ള വൈരാഗ്യത്താല്‍ ആക്രമണം; സ്റ്റേഷന് റൗഡി അറസ്റ്റില്‍
അഡ്വ. തോമസ് ഉണ്ണിയാടനു വിജയ സാധ്യതയില്ല എന്ന അഭിപ്രായത്തില്‍ മാറ്റമില്ല യൂത്ത് കോണ്‍ഗ്രസ്
പച്ചക്കുടയ്ക്കു കീഴില്‍ പൂമംഗലം പടിയൂര്‍ സമഗ്ര കോള്‍ കൃഷിവികസന പദ്ധതിക്ക് തുടക്കമായി