ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
വെള്ളാങ്ങല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ നിര്‍വഹിക്കുന്നു.
കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ടോണി ഏനോക്കാരന്‍ നിര്‍വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് എം.സി. പ്രദീപ് അധ്യക്ഷത വഹിച്ചു. വെള്ളാങ്കല്ലൂര്‍ ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ ചാര്‍ട്ടര്‍ പ്രസിഡന്റ് സുരേഷ് വിജയന്, സെക്രട്ടറി മിനി രാമചന്ദ്രന്, ട്രഷറര്‍ ശുഭലാല്‍ വന്‍പറമ്പില്‍ എന്നിവര്‍ പ്രതിജ്ഞ ചൊല്ലി സ്ഥാനങ്ങള്‍ ഏറ്റെടുത്തു. അമ്പതോളം വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ പഠനോപകരണ വിതരണ ഉദ്ഘാടനം ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ ജോണ്സണ് കോലങ്കണ്ണി നിര്‍വ്വഹിച്ചു. ലയണ്‍സ് ക്ലബ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുരേഷ് വാര്യര്‍ വിശിഷ്ടാതിഥിയായിരുന്നു. ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ ബിജു പൊറത്തൂര്‍, റീജിയണ്‍ ചെയര്മാന് സി.എല്‍. പിന്റോ, സോണ്‍ ചെയര്മാന് ടിന്റോ ഇലഞ്ഞിക്കല്‍ എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍