ജോയിന്റ് കൗണ്‍സില്‍ മേഖലാസമ്മേളനം സംസ്ഥാന ട്രഷറര്‍ പി.എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: കുടിശിക ക്ഷാമബത്തയും ശമ്പള പരിഷ്ക്കരണ കുടിശികയും അനുവദിക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ഇരിങ്ങാലക്കുട മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറര്‍ പി.എസ്. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.ബി. മനോജ് കുമാര്‍ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഇ.ജി. റാണി കണക്കും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.വി. ഹാപ്പി, സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുള്‍ മനാഫ്, ജില്ലാ പ്രസിഡന്റ് ആര്. ഹരീഷ് കുമാര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി എ.എം. നൗഷാദ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എം.കെ. ഉണ്ണി, ജി. പ്രസീത, ജില്ലാ കമ്മിറ്റി അംഗം കെ.ജെ. ക്ളീറ്റസ്, വി. അജിത് കുമാര്‍, പി.എ. നൗഫല്‍, എന്‍. രഞ്ജിത, പി.സി. സവിത എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഇ.ജി. റാണി (പ്രസിഡന്റ്), ടി. കേശവദാസ്, ഇ.എ. ആശ (വൈസ് പ്രസിഡന്റുമാര്‍), പി.ബി. മനോജ് കുമാര്‍ (സെക്രട്ടറി) എം.എ. സജി, എന്‍. രഞ്ജിത (ജോയിന്റ് സെക്രട്ടറിമാര്‍), പി.എ. നൗഫല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വനിതാ കമ്മിറ്റി ഭാരവാഹികളായി പി.സി. സവിത (പ്രസിഡന്റ്), എന്‍. രഞ്ജിത (സെക്രട്ടറി) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.