വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവാവ് അറസ്റ്റില്‍
ഇരിങ്ങാലക്കുട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കരാഞ്ചിറ സ്വദേശിനിയില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റില്‍. തൊടുപുഴ വണ്ണപ്പുറം വേലപറമ്പില്‍ ജോബി (28) നെയാണ് തൃശൂര്‍ റൂറല്‍ പോലീസ് മേധാവി നവനീത് ശര്‍മ്മ, ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി. സുരേഷ് എന്നിവരുടെ നിര്‍ദ്ദേശപ്രകാരം കാട്ടൂര്‍ സിഐ ഇ.ആര്. ബൈജുവും സംഘവും അറസ്റ്റ് ചെയ്തത്. യുകെയില്‍ ഫിഷര്‍ കട്ടര്‍ ആയി പ്രതിമാസം 180000 രൂപ ശമ്പളത്തില്‍ ജോലിയും ഭാര്‍ത്താവിനും മകനും ആശ്രിത വിസയും ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തൊടുപുഴയിലുള്ള പ്രതിയുടെ കൊളംബസ് ജോബ്സ് ആൻഡ് എഡ്യൂക്കേഷന്‍ എന്ന സ്ഥാപനം വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് 8,16, 034 രൂപ കൈപ്പറ്റിയതായി പോലീസ് പറഞ്ഞു. ഉദ്യോഗസ്ഥരായ ബാബു ജോര്‍ജ്ജ്, രമ്യ കാര്ത്തികേയന്, ശ്യാം എന്നിവരും അന്വേഷണത്തില്‍ സംഘത്തില്‍ ഉണ്ടായിരുന്നു.