വയനാടിന്റെ കണ്ണീരൊപ്പാന്‍ ജൂവാനയുടെ കാരുണ്യത്തിന്റെ കാശ്കുടുക്ക
അഞ്ചാം ക്ലാസുകാരി ജുവാനയുടെ കാശ് കുടുക്ക ദുരിതാശ്വാസനിധിയിലേക്ക്
ഇരിങ്ങാലക്കുട: കൊരിമ്പിശേരി സ്വദേശി അരിമ്പൂപ്പറമ്പില് ജുവാന എലിസബത്ത് ജോഷി എന്ന ഒന്‍പത് വയസുകാരി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ കാശ്കുടുക്കയില്‍ ശേഖരിച്ച പണം സംഭാവന നല്കി. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര് ബിന്ദുവിന്റെ ക്യാമ്പ് ഓഫീസില്‍ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം എത്തിയാണ് കാശ് കുടുക്ക കൈമാറിയത്. യു കെ ജി ക്ലാസ് മുതല്‍ ശേഖരിച്ച പണമായിരുന്നു കുടുക്കയില്‍ ഉണ്ടായിരുന്നത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്ക്കോ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ജുവാന. അപ്പൂപ്പന് റപ്പായി നേരത്തേ പാലിയേറ്റീവ് സൊസൈറ്റിക്ക് സൗജന്യമായി സ്ഥലം വിട്ടു നല്‍കിയിരുന്നു.