എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പദ്ധതി കേരളം നടപ്പാക്കും: മന്ത്രി ചിഞ്ചുറാണി
ഇരിങ്ങാലക്കുട: അടുത്ത മൂന്ന് സാമ്പത്തികവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷനല്‍കുന്ന പദ്ധതി കേരളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി പറഞ്ഞു. കല്ലേറ്റുംകരയില്‍ കേരള ഫീഡ്സ് കമ്പനിയുടെ ആസ്ഥാനത്ത് ക്ഷീരകര്‍ഷകരുടെ പശുക്കള്‍ക്ക് കേരള ഫീഡ്സ്(കെഎഫ്എല്‍) നല്കുന്ന സൗജന്യ ഇന്‍ഷ്വറന്‍സ് പരിരക്ഷാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലെ കറവപ്പശുക്കളില്‍ 95 ശതമാനവും സങ്കരയിനം പശുക്കളാണെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് തീറ്റയുടെ സുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെകൊണ്ടുവന്ന കേരള ഫീഡ് ആക്ട് ബില്ലില്‍ നിലവാരംകുറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികള്‍ക്ക് പിഴ ചുമത്തുന്നതിന് വ്യവസ്ഥകളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഒമ്പതുകര്ഷകര്ക്ക് ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റുകളും മന്ത്രി വിതരണംചെയ്തു. മന്ത്രി ആര്. ബിന്ദു അധ്യക്ഷയായിരുന്നു.
കേരള ഫീഡ്സ് ചെയര്മാന് ചെയര്മാന് കെ. ശ്രീകുമാര്‍, മാനേജിംഗ് ഡയറക്ടര്‍ ഡോ.ബി. ശ്രീകുമാര്‍, കെഎഫ്എല്‍ അസി. ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, ആര്‍ട്കോ മാനേജിംഗ് ഡയറക്ടര്‍ സി.വി. മാത്യു, തൃശൂര്‍ ജില്ലാപഞ്ചായത്തംഗം പി.കെ. ഡേവിസ്, മാള ബ്ലോക്ക് പഞ്ചാത്തംഗം സന്ധ്യ നൈസന്‍, ആളൂര്‍ ഗ്രാമപഞ്ചായത്തംഗം ഓമന ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു.

മുരിയാട് പാടശേഖരത്തിലെ കോന്തിപുലം പാടശേഖരത്തില്‍ നിന്നുള്ള കൃഷി ദൃശ്യം
കമ്മട്ടി തോട് അടച്ചതോടെ വെള്ളം കയറിയ പോത്താനി പാടശേഖരവും കുട്ടാടന്‍ പാടശേഖരവും ബിജെപി നേതാക്കള്‍ സന്ദര്‍ശിച്ചു
വെള്ളാനി പടിഞ്ഞാറെ അമ്മിച്ചാല്‍ നെല്‍കൃഷി നാശം ഉടന്‍ പരിഹാരം കാണുക- ബിജെപി നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു
തരിശ് ഭൂമിയില്‍ നെല്‍ക്കൃഷി കുട്ടാടന്‍ കര്‍ഷക സമിതി ചരിത്രം തിരുത്തുന്നു
കാട്ടൂര്‍ തെക്കുംപാടത്ത് വൈദ്യുതി എത്തിയില്ല; കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ പ്രതിസന്ധിയില്‍
കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും