കാര്‍ഷിക വികസന ബാങ്ക് 20 കോടി രൂപ വായ്പ നല്‍കും
സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ 54-ാം വാര്‍ഷിക പൊതുയോഗത്തില്‍ ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ അധ്യക്ഷത വഹിച്ച് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് 2025- 26 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക, വ്യവസായ, വിദ്യഭ്യാസ, സ്വര്‍ണ്ണ പണ്ടം പണയം എന്നീ ഇനങ്ങളിലായി 20 കോടി രൂപ വായ്പ നല്‍കുമെന്ന് ബാങ്ക് പ്രസിഡന്റ് തിലകന് പൊയ്യാറ പറഞ്ഞു. ബാങ്കിന്റെ 54-ാം വാര്‍ഷിക പൊതുയോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ അവാര്‍ഡുകളും വിതരണം ചെയ്തു. ജില്ലയിലെ മികച്ച കര്‍ഷകര്‍ക്കുള്ള കേന്ദ്ര ബാങ്കിന്റെ അവാര്‍ഡിനര്‍ഹയായ റോസ്മേരിയെ പൊന്നാട ചാര്‍ത്തി ഉപഹാരം നല്കി ആദരിച്ചു. വൈസ് പ്രസിഡന്റ് രജനി സുധാകരന്, ഡയറക്ടര്‍മാരായ കെ. ഗോപാലകൃഷ്ണന്, കെ.കെ. ശോഭനന്, എ.സി. സുരേഷ്, കെ.എല്‍. ജെയ്സണ്‍, സെക്രട്ടറി കെ.എസ്. ശ്രീജിത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ രജതജൂബിലി സമാപനം ഇന്ന്
പഠിച്ച സ്കൂളിന് കവാടം സമര്‍പ്പിച്ച് നടന് ടൊവിനോ തോമസ്
അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ പ്രതിഷേധ പ്രകടനവുമായി സിപിഐ പ്രവര്‍ത്തകര്‍
എന്‍.എല്‍. ജോണ്സണ് സര്‍വകക്ഷി അനുശോചന യോഗം നടത്തി
സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം നല്കി ജീവന്റെ സ്പര്‍ശവുമായി ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാള്
കൂടിയാട്ട മഹോത്സവത്തില്‍ അക്രൂരമനം നങ്ങ്യാര്‍കൂത്ത് അരങ്ങേറി