ഗുണ്ടകള്‍ക്കെതിരെ പിടിമുറുക്കി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ്; മൂന്ന് പേരെ തൃശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തി
അഖിനേഷ്, സനല്‍, ആദര്‍ശ്.
കാട്ടൂര്‍: കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ കുപ്രസിദ്ധ ഗുണ്ടകളായ എടക്കുളം സ്വദേശി ഈശ്വരമംഗലത്ത് അഖിനേഷ് (24), കാറളം വെളളാനി സ്വദേശി വെളിയത്ത് വീട്ടില്‍ സനല്‍ (29), വലപ്പാട് കഴിമ്പ്രം സുനാമി കോളനി സ്വദേശി ചാരുച്ചെട്ടി വീട്ടില്‍ ആദര്‍ശ് (20) എന്നിവരെ കാപ്പ ചുമത്തി തൃശൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തി. അഖിനേഷ് കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 2020 ല്‍ വിഷ്ണു വാഹിദിനെ കൊലപ്പെടുത്തിയ കേസിലും, 2021 ല്‍ ഒരു വധശ്രമകേസും, 2021 ല്‍ ഒരു കഞ്ചാവ് വില്പ്പനകേസും, 2024 ല്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു അടിപിടികേസിലും ഉള്‍പ്പെടെ അഞ്ച് ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. സനല്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ 2016, 2020, 2023 വര്‍ഷങ്ങളില്‍ മൂന്ന് അടിപിടികേസും, 2024 ല്‍ ഒരു വധശ്രമകേസും ഉള്‍പ്പെടെ അഞ്ചോളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. ആദര്‍ശ് വലപ്പാട് പോലീസ് സ്റ്റേഷന് പരിധിയില്‍ 2023, 2024 വര്‍ഷങ്ങളില്‍ അടിപിടകേസ്, 2024 ല്‍ ഒരു വധശ്രമകേസടക്കം നാലോളം കേസുകളില്‍ പ്രതിയാണ്.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ