വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ ഊട്ടു തിരുനാള്‍ ആഘോഷിച്ചു
വെള്ളാങ്ങല്ലൂര്‍ സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിനോടനുബന്ധിച്ച് നടന്ന ഊട്ടുനേര്‍ച്ച വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി വെഞ്ചിരിക്കുന്നു.
വെള്ളാങ്ങല്ലൂര്‍: സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണതിരുനാളിന്റെ ഭാഗമായി ഊട്ടുതിരുനാള് നടത്തി. തിരുനാള്‍ ദിവ്യബലിക്ക് ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ. ആന്റണി നമ്പളം മുഖ്യ കാര്‍മികത്വം വഹിച്ചു. കല്ലേറ്റുംകര പാക്സ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ദിലീപ് വിതയത്തില്‍ സന്ദേശം നല്കി. വികാരി ഫാ. ഷെറന്‍സ് എളംതുരുത്തി, കൈക്കാരന്മാരായ സാബു കൂളിയാടന്‍, ജോയ് കോലങ്കണ്ണി, ഇഗ്ലേഷ്യസ് കോലങ്കണ്ണി, ജനറല്‍ കണ്‍വീനര്‍ അഡ്വ. കെ ജെ. ജോണ്സണ്, ജോയിന്റ് കണ്‍വീനര്‍ വര്‍ഗീസ് കാനംകുടം, ആന്റോ കോലങ്കണ്ണി എന്നിവരുടെ നേതൃത്വം നല്കി.

രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് മുഖംമാറ്റം; ഉന്നതതലയോഗം ഉടന്‍
യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ സ്റ്റേഷന് റൗഡി വിപിന്‍ നാരയണന് അറസ്റ്റില്‍
ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്