മയക്കു മരുന്നിനെതിരെ വേട്ട തുടര്‍ന്ന് തൃശൂര്‍ റൂറല്‍ പോലിസ്….. ഒരു മാസത്തിനുള്ളില്‍ 1763 പേരെ പരിശോധിച്ചു

414 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.
423 പേരെ അറസ്റ്റ് ചെയ്തു.
30.854 കിലോ കഞ്ചാവ് , 23.410 ഗ്രാം എംഡിഎംഎ , 3.24 ഗ്രാം ഹെറോയിന്‍, 10.13 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടി.
ഇരിങ്ങാലക്കുട: ലഹരിമരുന്ന് ഉപയോഗവും വില്‍പ്പനയും തടയാനായി ഓപ്പറേഷന് ഡി ഹണ്ടി ന്റെ ഭാഗമായി നടന്ന് വരുന്ന പ്രത്യേക പരിശോധനകളില്‍ ഇതു വരെ 1763 പേരെ പരിശോധിക്കുകയും 414 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് 423 പേരെ അറസ്റ്റ് ചെയ്തു. പരിശോധനയില്‍ 30.854 കി.ഗ്രാം കഞ്ചാവ്, 23.410 ഗ്രാം എംഡിഎംഎ, 3.24 ഗ്രാം ഹെറോയിന്‍, 10.13 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവയാണ് പിടികൂടിയത്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാര്‍ ഐപിഎസ് ന്റെ നിര്‍ദ്ദേശപ്രകാരം മയക്കുമരുന്നിന്റേയും കഞ്ചാവ് പോലുള്ള നിരോധിത ലഹരി വസ്തുക്കളുടേയും അനധികൃത മദ്യം എന്നിവയുടെ നിര്‍മ്മാണം, വിതരണം, ഉപയോഗം എന്നിവ കര്‍ശനമായി തടയുന്നതിനും കുറ്റവാളികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുമായി തൃശൂര്‍ റൂറല്‍ ജില്ലയില്‍ കേരള പോലീസിന്റെ കടലോര ജാഗ്രത സമിതി, സ്റ്റുഡന്റ്സ് പോലിസ് കേഡറ്റ് പദ്ധതി, സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് അംഗങ്ങള്‍, ജനമൈത്രി പോലീസ്, റെസിഡന്റ് അസോസിയേഷനുകള്‍, അയല്‍ക്കൂട്ടങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ മുതല്‍ ഒരു മാസക്കാലത്തേക്ക് ജനകീയം ഹണ്ട് നടപ്പിലാക്കി വരുകയാണ്. മയക്കുമരുന്ന് വിതരണ ശൃംഖലകളെ തേടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥര്‍ 24 മണിക്കൂറും ജാഗ്രത പാലിച്ചുകൊണ്ട് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ട്.