ചായക്കടകള്‍ കത്തി നശിച്ചു, ഠാണാവില്‍ ബൈപ്പാസ് റോഡില്‍ ഒഴിവായത് വന്‍ ദുരന്തം
ഇരിങ്ങാലക്കുട ഠാണാവില്‍ ബൈപ്പാസ് റോഡില്‍ ചായക്കടകള്‍ കത്തിയതോടെ ഫയര്‍ഫോഴ്സ് സേനാംഗങ്ങള്‍ തീയണക്കുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഠാണാവില്‍ ബൈപ്പാസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പ് ഭാഗികമായി കത്തി നശിച്ചു. ഉച്ചയ്ക്ക് മൂന്നരയോടെയാണ് പ്രദേശത്തെ മുഴുവന്‍ പരിഭ്രാന്തിയിലാക്കി സികെകെ കോംപ്ലക്സില്‍ പ്രവര്‍ത്തിക്കുന്ന ടീ സ്പോട്ട് എന്ന കടയില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്നുള്ള ചോര്‍ച്ചയെ തുടര്‍ന്ന് തീപിടിച്ചത്. വിവരമറിയച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട അഗ്നിശമനാ വിഭാഗത്തില്‍ നിന്നുള്ള രണ്ട് യൂണിറ്റ് എത്തി മുക്കാല്‍ മണിക്കൂര്‍ നേരത്തെ ശ്രമഫലമായിട്ടാണ് തീയണച്ചത്.
ഫ്രിഡ്ജും അലമാരിയും അടക്കമുള്ളവ കത്തിനശിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് റോഡിലുള്ള കൃഷ്ണകുമാറിന്റെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ടീ സ്പോട്ടിനോട് ചേര്‍ന്നുള്ള സ്നേഹ സ്റ്റോഴ്സ് എന്ന കോഫി ഷോപ്പിലേക്കും തീ വ്യാപിച്ചിരുന്നു. ഇരുകടകളിലുമായി ആറോളം ഗ്യാസ് സിലിണ്ടറുകള്‍ ഉണ്ടായിരുന്നതായി അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ പറഞ്ഞു. തീപ്പിടുത്തം ഉണ്ടായ ഉടനെ ടീ സ്പോട്ടിലെ ജീവനക്കാര്‍ പുറത്തിറങ്ങുകയായിരുന്നു.
പുക ഉയര്‍ന്നതോടെ മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെ ജീവനക്കാരും പുറത്തിറങ്ങിയതായും ഭീതി നിറഞ്ഞ സാഹചര്യമായിരുന്നുവെന്നും അടുത്തുള്ള കടകളിലെ ജീവനക്കാര്‍ പറഞ്ഞു. അടുത്തുള്ള കണ്ണട കടയുടെ ബോര്‍ഡും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. സ്റ്റേഷന് ഓഫീസര്‍ കെ.എസ്. ഡിബിന്‍, ഉദ്യോഗസ്ഥരായ നിഷാദ്, ലൈജു, പ്രദീപ്, ദിലീപ്, സുമേഷ്, മഹേഷ്, സന്ദീപ്, ജെറിന്, ഹോം ഗാര്‍ഡുമാരായ ലിസ്റ്റന്‍, ജയ്ജോ, രാജു, സുഭാഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ