ബികെഎംയു ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഭാരതീയ ഖേത് മസ്ദൂര്‍ യൂണിയന് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കര്‍ഷക തൊഴിലാളികള്‍ക്ക് സമഗ്രമായ ദേശീയ നിയമം നടപ്പിലാക്കുക, ഭൂരഹിതര്‍ക്ക് ഭൂമി അനുവദിക്കുക, സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ 3000 രൂ പയാക്കുക, ജാതി സെന്‍സസ് നടപ്പിലാക്കുക, സ്വകാര്യ മേഖലയില്‍ എസ്സി, എസ്ടി, ഒബിസി സംവരണം നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി തകര്‍ക്കാനുള്ള കേന്ദ്രസ ര്‍ക്കാര്‍ നടപടികള്‍ അവസാ നിപ്പിക്കുക, തൊഴില്‍ദിനങ്ങളും വേതനവും വര്‍ധിപ്പിക്കുക, അധിവര്‍ഷ ആനുകൂല്യ കുടിശിക ഉടന്‍ വിതരണം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉ ന്നയിച്ച് ഭാരതീയ ഖേത് മസ്ദുര്‍ യൂണിയന് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ബികെഎംയു മണ്ഡലം പ്രസിഡന്റ് കെ.പി. രാജന് അധ്യക്ഷത വഹിച്ചു. എഐടിയു സി ജില്ലാ എക്സി. അംഗം ബാ ബു ചിങ്ങാരത്ത്, ബികെഎംയു ജില്ലാ കമ്മിറ്റി അംഗം സി.കെ. ദാസന്, മണ്ഡലം ജോ. സെക്രട്ടറി വര്‍ദ്ധനന്‍ പുളിക്കല്‍, എഐഎസ്എഫ് ജില്ലാ സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, കെ.വി. രാമകൃഷ്ണന്, ടി.ആര്. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.കെ. ശിവന്, എം.കെ. കോരന് മാസ്റ്റര്‍, മോഹനന് വലിയാട്ടില്‍ എന്നിവര്‍ നേത്യത്വം നല്കി.