നൈജു ജോസഫ് ഊക്കന്‍ കേരള കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്

നൈജു ജോസഫ് ഊക്കന്‍ (പ്രസിഡന്റ്).
ആളൂര്‍: കേരള കോണ്‍ഗ്രസ് ആളൂര്‍ മണ്ഡലം പ്രസിഡന്റ് ആയി നൈജു ജോസഫ് ഊക്കന്‍ തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ്മാരായി ബാബു പുളിയാനി, ഷീല ഡേവിസ് ആളൂക്കാരന്‍, ജനറല്‍ സെക്രട്ടറിമാരായി ജോബി മംഗലന്‍ (സംഘടനാ ചുമതലയുള്ള ഓഫീസ് ചാര്‍ജ് സെക്രട്ടറി), ജോജോ മാടവന, ജോയിന്റ് സെക്രട്ടറിമാരായി റാന്‍സി സണ്ണി മാവേലി, പീയൂസ് തണ്ട്യേക്കല്‍ ട്രഷററായി എന്‍.കെ. കൊച്ചുവാറു എന്നിവരേയും തെരഞ്ഞെടുത്തു.മേഖല കണ്‍വീനര്‍മാരായി ജോര്ജ്കുറ്റിക്കാടന് (ആളൂര്‍ ഈസ്റ്റ്), തോമസ് തുളുവത്ത് (കല്ലേറ്റുംകര), ലാല്‍ പി. ലൂവീസ് പുളിയാനി (ആളൂര്‍ വെസ്റ്റ്) എന്നിവരെയും മേഖല ജോയിന്റ് കണ്‍വീനര്‍ ആയി തോമസ് ടി.എ. തോട്ട്യാന്‍ (ആളൂര്‍ ഈസ്റ്റ്) തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ മണ്ഡലം പ്രസിഡന്റ്മാരായ എ.കെ. ജോസ് അരിക്കാട്ട്, ഡെന്നിസ് കണ്ണംകുന്നി എന്നിവരെ യഥാക്രമം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലേക്ക് തെരഞ്ഞെടുത്തിരുന്നു. ജോജോ മാടവനയുടെ അധ്യക്ഷതയില്‍ കൂടിയ തെരഞ്ഞെടുപ്പ് യോഗം ഡെപ്യൂട്ടി ചെയര്മാന് അഡ്വ. തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യ അതിഥി ആയിരുന്നു. നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി സേതുമാധവന് പറയംവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.