കെഎല്‍ഡിസി കനാലിനു സമീപത്തെ മരങ്ങള്‍ മുറിച്ചു നീക്കി

പുത്തന്‍തോട് പാലത്തിന് സമീപം കെഎല്‍ഡിസി കനാലിന്റെ വശങ്ങളില്‍നിന്ന് മരങ്ങളുടെ ചില്ലകള്‍ മുറിച്ചു മാറ്റിയ നിലയില്‍.
കരുവന്നൂര്‍: പുത്തന്‍തോട് കെഎല്‍ഡിസി കനാലിനു സമീപത്തെ മരങ്ങള്‍ മുറിച്ചുനീക്കി. പുത്തന്‍തോട് പാലത്തിനു സമീപം ബണ്ട് റോഡ് കെട്ടി സംരക്ഷിക്കുന്നതിനോടു ചേര്‍ന്നുള്ള മരങ്ങള്‍ കനത്തമഴയില്‍ കനാലിലേക്ക് മറിഞ്ഞുവീണ് നീരൊഴുക്ക് തടസ്സപ്പെട്ടത് പ്രതിഷേധമുയര്‍ത്തിയിരുന്നു. ഈ മരങ്ങളടക്കം കനാലിനോടുചേര്‍ന്ന് ബണ്ടില്നില്ക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങള്‍ മുറിച്ചുനീക്കുകയായിരുന്നു. നഗരസഭ മൂന്ന്, നാല്, നല്പത് എന്നീ വാര്‍ഡുകളിലൂടെ കടന്നുപോകുന്ന കനാലിന്റെ ഇരുവശത്തും അപകടകരമായ രീതിയില്‍ നില്ക്കുന്ന മരങ്ങളുടെ ചില്ലകളാണ് കെഎല്‍ഡിസി അധികൃതര്‍ മുറിച്ചുനീക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ അല്‍ഫോന്‍സാ തോമസ് പറഞ്ഞു.
