മുസാഫരി കുന്നില്‍ മണ്ണിടിഞ്ഞു; റോഡിന്റെ സംരക്ഷണ ഭിത്തി ഭാഗികമായി തകര്‍ന്നു, വീട്ടുക്കാര് ആശങ്കയില്‍

മുസാഫരികുന്നില് മണ്ണിടിഞ്ഞ് റോഡിന്റെ സംരക്ഷണ ഭിത്തി തകര്‍ന്ന നിലയില്‍.
കരൂപ്പടന്ന: മഴ കനത്തതോടെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ പാരിജാതപുരം ക്ഷേത്രത്തിനു പിറകിലെ മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍. മുത്തോളാന് വീട്ടില്‍ ശശി ഭാര്യ അംബികയുടെ വീടിന്റെ മുന്‍ഭാഗത്തുള്ള റോഡിനോട് ചേര്‍ന്ന് കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ചിട്ടുള്ള സംരക്ഷണഭിത്തിയാണ് ഭാഗികമായി തകര്‍ന്നത്. സംരക്ഷണ ഭിത്തിയുടെ മറ്റു ഭാഗങ്ങളും വിണ്ട് നില്‍ക്കുകയാണ്. ഏതു സമയവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥയിലാണ്. ഒന്നരവര്‍ഷം മുമ്പ് നിര്‍മിച്ച സംഭരക്ഷണ ഭിത്തിയാണ് ഇടിഞ്ഞു വീണത്. കാലവര്‍ഷം തുടങ്ങിയാല്‍ ഇവിടത്തെ വീട്ടുക്കാരുടെ നെഞ്ചില്‍ തീയാണ്. മണ്ണിടിച്ചല്‍ ഭീഷണി നേരിടുന്ന ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ആധിയിലാണ് കഴിയുന്നത്. ജീവന് പോലും പണയം വച്ചാണ് ഓരോ ദിവസവും അവര്‍ തള്ളിനീക്കുന്നത്.
നാലും അഞ്ചും സെന്റില്‍ താമസിക്കുന്ന ഇവരുടെ വീടുകള്‍ മുപ്പതടിയോളം താഴ്ചയിലുള്ള വലിയ കുഴിക്കരികിലാണ്. കുത്തനെയുള്ള ചരിഞ്ഞ പ്രദേശത്താണ് മുന്‍വര്‍ഷങ്ങളില്‍ കനത്തമഴയില്‍ മണ്ണിടിഞ്ഞത്. കാലവര്‍ഷം കണക്കിലെടുത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലൊന്നായ മുസാഫരിക്കുന്ന് അതിജാഗ്രത പുലര്‍ത്തേണ്ട പ്രദേശങ്ങളുടെ പട്ടികയില്‍ ജില്ലാ ഭരണകൂടം ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥലമാണ്. ആഴ്ചകള്‍ക്കു മുനപ് ഈ പ്രദേശത്തെ 23 കുടുംവ ബങ്ങള്ക്ക മാറി താമസിക്കുവാന്‍ വില്ലേജ് ഓഫീസര്‍ നോട്ടീസ് നല്‍കിയിരുന്നു.
സത്താര്‍ പനംപറമ്പില്‍, ഷംസുദ്ദീന് വലിയകത്ത്, മുഹമ്മദ് കുഴിക്കണ്ടത്തില്‍, സൈനബ കുംബളത്തുവീട്, നസീറ അറക്കപറമ്പില്‍, ആത്തിക്ക വെളുത്തേരി, ലുബീന കല്ലുവിള തേക്കേവീട്ടില്‍, ജാസ്മി പുഞ്ചപറമ്പില്‍, കൊച്ചാമി ഇടപ്പുള്ളി, ശോഭന ചെന്നറ, ഷമീറ ജാഫര്‍ കോക്കാത്തിലത്ത്, റംല ഹംസ ചീനിക്കാപുറത്ത്, അംബിക ശശി മൂത്തോളില്, മനോഹരന് വേലപറമ്പില്‍, അയ്യപ്പന് മാണാന്, സജ്ന തേപ്പറമ്പില്‍, ഐഷാബി തെരുവില്‍, എം.വി. പ്രീതി കോഴിപറമ്പില്‍, ലൈല അറക്കല്‍, സാജിത ആലിയംവീട്ടില്, ഷക്കീല വാഴപറമ്പില്‍, ബിന്ദു സജീവന് പണ്ണാര്ത്തില്, വി.പി. മനീഷ് വേലപ്പറമ്പില് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇവരില്‍ ആരും തന്നെ മറി താമസിച്ചിട്ടില്ല.