റോട്ടറി ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
ബിജോയ് വിശ്വനാഥ് (പ്രസിഡന്റ്), രമേഷ് ചന്ദ്രന് (സെക്രട്ടറി).
ഇരിങ്ങാലക്കുട: സെന്‍ട്രല്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ റോട്ടറി വര്‍ഷത്തിലെ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ പ്രവര്‍ത്തനോദ്ഘാടനവും 2027-28-ലെ ഡിസ്ട്രിക്ട് ഗവര്‍ണര്‍ നോമിനി ആര്. ജയശങ്കര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റായി ബിജോയ് വിശ്വനാഥ്, സെക്രട്ടറിയായി രമേഷ് ചന്ദ്രന് എന്നിവരും മറ്റു ഭാരവാഹികളും സ്ഥാനമേറ്റു. ക്ലബ്ബിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 25,000 രൂപയുടെ രണ്ട് സ്കോളര്‍ഷിപ്പുകള്‍ക്കായി ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളായ എസ്. സാന്‍ഡ്ര, എന്‍. ഡൊണാള്‍ഡ് ഡേവിഡ് എന്നിവരെ തെരഞ്ഞെടുത്തു. അസി. ഗവര്‍ണര്‍ അനൂപ് ചന്ദ്രന് വിദ്യാര്‍ഥികള്‍ക്ക് ചെക്കുകള്‍ കൈമാറി. ക്രൈസ്റ്റ് കോളജ് ഓഫ് എന്‍ജിനീയറിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ക്ലബ് ഡയറക്ടര്‍ ടി.എസ്. സുരേഷ്, ജിജിആര്‍ എം.എസ്. ദിലീപ്, മുന്‍ പ്രസിഡന്റ് കെ.ജെ. ജോജോ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ