ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി മുന്നേറുമെന്ന് നാട്ടുകാര്‍
കെഎസ്ആര്‍ടിസി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്ത്രണ്ടോളം റെസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങള്‍ പങ്കെടുത്ത് യോഗം മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് യോഗം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്ന ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി ഡിപ്പോവിനെ കൈ പിടിച്ചുയര്‍ത്താന്‍ ഒറ്റക്കെട്ടായി മുന്നേറുമെന്ന തീരുമാനവുമായി നാട്ടുകാര്‍. കെഎസ്ആര്‍ടിസി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നാട്ടുകാരെ പങ്കെടുപ്പിച്ച് സംഘടിപ്പിച്ച വിപുലമായ യോഗത്തിലാണ് സമരാഹ്വാനവുമായി നാട്ടുകാര്‍ ഒറ്റക്കെട്ടായി മുന്നോട്ടു വന്നത്. ഇരിങ്ങാലക്കുടയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പെട്ട പന്ത്രണ്ടോളം റെസിഡന്റ്സ് അസോസിയേഷനുകളിലെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു. കെഎസ്ആര്‍ടിസി സംരക്ഷണ സമിതി ചെയര്മാന് രാജീവ് മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ചു. മുന്‍ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് യോഗം ഉദ്ഘാടനം ചെയ്തു.
വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ താണ്ടിയ ഇരിങ്ങാലക്കുട കെഎസ്ആര്‍ടിസി വളര്‍ച്ചയിലേക്കു പോകാതെ വീണ്ടും തകര്‍ച്ചയിലേക്ക് പോകുന്നതിനെതിരെ നാട്ടുകാര്‍ ജാഗ്രതാപൂര്‍വ്വം ഇടപെട്ടില്ലെങ്കില്‍ പടിഞ്ഞാറന്‍ മേഖലയുടെ വികസനം നഷ്ടപ്പെടുമെന്നും, സാധാരണക്കാരുടെ യാത്രാസൗകര്യം ഇല്ലാതാകുമെന്നും അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. അഡ്വ. കെ.ജി. അജയ്കുമാര്‍, ടി. അപ്പുക്കുട്ടന് നായര്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ടി.വി. ചാര്‍ളി, കെ.എം. സന്തോഷ്, അഡ്വ. കെ.ജി. അജയ്കുമാര്‍, ഭാരതീയ വിദ്യാഭവന് ചെയര്മാന് ടി. അപ്പുക്കുട്ടന് നായര്‍, ജിനന് പണിക്കശേരി, ഹേമചന്ദ്രന്, ലേഖ പാലയ്ക്കല്‍, ബിജോയ് നെല്ലിപ്പറമ്പില്‍, രഘു, സമിതി ജനറല്‍ കണ്‍വീനര്‍ എം.കെ. സേതുമാധവന്, എ.സി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. സെന്റിന് കേവലം 400 രൂപ നിരക്കില്‍ തളിയക്കാട്ടില്‍ മുകുന്ദന് മേനോന്റെ ഭാര്യയായ ഭവാനി അമ്മ കെഎസ്ആര്‍ടിസിക്ക് വിട്ടു കൊടുത്ത രണ്ടര ഏക്കര്‍ സ്ഥലം നശിപ്പിച്ചു കളയാന്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും, എന്തു വില കൊടുത്തും കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ താന്‍ മുന്നില്‍ തന്നെ ഉണ്ടാകുമെന്നും ഭവാനി അമ്മയുടെ മകന് ഹരികുമാര്‍ തളിയക്കാട്ടില്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് നാട്ടുകാര്‍ സ്വീകരിച്ചത്.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍