ക്രൈസ്റ്റ് കോളജില്‍ വര്‍ണാഭമായ സൗഹൃദപൂക്കളം
ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ സൗഹൃദപൂക്കളം.
ഇരിങ്ങാലക്കുട: ഓണാഘോഷത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ അധ്യാപകരും അനധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നൊരുക്കിയ സൗഹൃദപൂക്കളം ശ്രദ്ധേയമായി. ഏകദേശം എണ്ണൂറോളം വിദ്യാര്‍ഥികളും അധ്യാപകരും അണിനിരന്നാണ് ക്രൈസ്റ്റ് ഫുട്ബോള്‍ ഗ്രൗണ്ടില്‍ മനോഹരമായ സൗഹൃദപൂക്കളം വിരിയിച്ചത്. കോളജ് ലോഗോയ്ക്ക് ചുറ്റും വര്‍ണാഭമായ തൊപ്പികള്‍ അണിഞ്ഞ് നിശ്ചിത ഇടങ്ങളില്‍ അധ്യാപകരും വിദ്യാര്‍ഥികളും നിരന്നപ്പോള്‍ ആകാശദൃശ്യത്തില്‍ അതൊരു വര്‍ണചിത്രമായി. കോളജിലെ ടീച്ചേഴ്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ സൗഹൃദപൂക്കളം കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു