ഇരിങ്ങാലക്കുട, പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട, പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സദസ് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കുന്നംകുളത്ത് പോലീസ് സ്റ്റേഷനില്‍ അകാരണമായി മൃഗീയ മര്‍ദ്ദനത്തിനിരയായി കേള്‍വി ശക്തി നഷ്ടപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കുക, മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പൊറത്തിശേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ സുജിത്തിന് നീതി ലഭ്യമാക്കി പോലീസിലെ ക്രിമിനലുകളെ തുറങ്കില്‍ അടയ്ക്കൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ജനകീയ പ്രതിഷേധ സദസിന്റെ ഉദ്ഘാടനം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് നിര്‍വഹിച്ചു.
പൊറത്തിശേരി മണ്ഡലം പ്രസിഡന്റ് പി.കെ. ഭാസി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി.എസ്. അബ്ദുല്‍ മാസ്റ്റര്‍ സ്വാഗതവും ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലന്, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ്, മുനിസിപ്പല്‍ വൈസ് പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, മുന്‍ ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ലി, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന്, ഐഎന്‍ടിയുസി ബ്ലോക്ക് പ്രസിഡന്റ് പി.ബി. സത്യന്, മണ്ഡലം സെക്രട്ടറി കുര്യന് ജോസഫ് എന്നിവര്‍ സംസാരിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ