100 കുടുംബസംഗമങ്ങള്‍ പടിയൂര്‍ മണ്ഡലത്തിലെ ആദ്യ കുടുംബസംഗമം ഉപ്പുംതുരുത്തിയില്‍
കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടത്തുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തിലെ ആദ്യ കുടുംബ സംഗമം ഉപ്പും തുരുത്തിയില്‍ ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്യുന്നു.
ഉപ്പുംതുരുത്തിയില്‍ പാലം വേണം കേരള കോണ്‍ഗ്രസ്
പടിയൂര്‍: ഉപ്പുംതുരുത്തിയില്‍ പാലം നിര്‍മ്മിക്കണമെന്ന് കേരള കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കേരള കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തില്‍ നടത്തിവരുന്ന 100 കുടുംബ സംഗമങ്ങളുടെ ഭാഗമായി പടിയൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച കുടുംബ സംഗമങ്ങളുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പുംതുരുത്തിയില്‍ ആന്റോ ഐനിക്കലിന്റെ വസതിയില്‍ ചേര്‍ന്നു. ഉപ്പുംതുരുത്തു പുഴയ്ക്കു കുറുകെ പാലം വേണമെന്ന് ആവശ്യപ്പെട്ട് ഇതിലേയ്ക്കായിസമരം തുടരാന്‍ തീരുമാനിക്കുകയും ചെയ്തു. തോമസ് ഉണ്ണിയാടന് എംഎല്‍എ ആയിരുന്ന അവസരത്തില്‍ 2015 ഡിസംബറില്‍ ഇതിലേയ്ക്ക് പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെങ്കിലും പിന്നീട് തുടര്‍ന്നു വന്ന എല്‍ഡിഎഫ് എംഎല്‍എമാര്‍ ഇതിലേയ്ക്കായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടില്ലായെന്നും യോഗം ചൂണ്ടിക്കാട്ടി.
കുടുംബ സംഗമം കേരള കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്മാന് തോമസ് ഉണ്ണിയാടന് ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് ആന്റോ ഐനിക്കല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മിനി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായ സേതുമാധവന് പറയംവളപ്പില്‍, ഷക്കീര്‍ മങ്കാട്ടില്‍, ഷമീര്‍ മങ്കാട്ടില്‍, മുഹമ്മദ് അഷ്ക്കര്‍, ജോര്‍ജ്ജ് ഐനിക്കല്‍, സൈമ മങ്കാട്ടില്‍, ആനന്ദന് തുരുത്തി, അനില്‍ കുറുപ്പം വീട്ടില്‍, ചന്ദ്രന് കോലത്ത്, ബേബീ ജോസ് ഐനിക്കല്‍, ഡെയ്സി വര്‍ഗ്ഗീസ്, സീനത്ത് ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ