ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റ് ദക്ഷിത്, ഇഷിക ചാമ്പ്യന്മാര്
ക്രൈസ്റ്റ് ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റിലെ ചാമ്പ്യന്മാര് ട്രോഫിയുമായി.
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് അക്വാറ്റിക് കോംപ്ലക്സില്‍ നടക്കുന്ന സംസ്ഥാന ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് അക്കാദമിയിലെ ഇഷിക ടി. രഞ്ജിത്തും ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ദക്ഷിത് ഉണ്ണികൃഷ്ണനും ചാമ്പ്യന്മാരായി. പാലക്കാട് ചാംപ്സ് ടേബിള്‍ ടെന്നീസ് അക്കാദമിയിലെ എം.എച്ച്. യാത്ര നെ തോല്‍പ്പിച്ചാണ് ഇഷിക കിരീടം ഉറപ്പിച്ചത്. ആലപ്പുഴ വൈഎംസിഎ ടേബിള്‍ ടെന്നീസ് അക്കാദമിയിലെ ടീമംഗമായ ധ്യാന്‍ കൃഷ്ണനെ പരാജയപ്പെടുത്തിയാണ് ദക്ഷിത് വിജയത്തിലേക്ക് ഉയര്‍ന്നത്. തൃശ്ശൂര്‍ റൂറല്‍ എസ്.പി. ടി.എസ്. സിനോജ് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ക്രൈസ്റ്റ് വിദ്യാനികേതന്‍ പ്രിന്‍സിപ്പല്‍ ഫാ. ജോയ് അലപ്പാട്ട്, ടൂര്‍ണമെന്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. കെ.എം സെബാസ്റ്റിന്, ടൂര്‍ണമെന്റ് കണ്‍വീനര്‍ ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി
പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ