വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമം, ഭര്‍ത്താവ് ജീവനൊടുക്കി

ദേവസി.
ഇരിങ്ങാലക്കുട: വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയെ വീട്ടില്‍ അതിക്രമിച്ചു കയറി ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി. താഴേക്കാട് കണ്ണിക്കര സ്വദേശി പുതുശേരി കന്നപ്പിള്ളി വീട്ടില്‍ ദേവസി (ബാബു 65) യാണ് ജീവനൊടുക്കിയത്. രണ്ടുവര്‍ഷമായി വഴക്കിട്ട് പിരിഞ്ഞ് താമസിക്കുന്നതിലുള്ള വിരോധത്താല്‍ ആനത്തടത്ത് തനിച്ച് താമസിക്കുന്ന അല്‍ഫോണ്‍സയെ ഇന്നലെ രാവിലെ വീടിനുള്ളില്‍ ഒളിച്ചിരുന്നാണ് ആക്രമിച്ചത്. അല്‍ഫോണ്‍സ പുറത്തുപോയ സമയത്ത് വീടിനുള്ളില്‍ കയറി തിരിച്ചു വരുന്നതും കാത്ത് ദേവസി വീടിനുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു. അല്‍ഫോണ്‍സ വീട്ടിലെത്തി കതക് തുറന്ന് അകത്ത് പ്രവേശിച്ചതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിക്കുകയുമായിരുന്നു.
തറയില്‍ വീണു കിടന്ന അല്‍ഫോണ്‍സയെ കൈ കൊണ്ട് മുഖത്തടിച്ചും കാലുകൊണ്ട് ദേഹത്ത് ചവിട്ടിയും പരിക്കേല്‍പ്പിച്ചും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പേന കത്തി പോലുള്ള ആയുധം ഉപയോഗിച്ച് കഴുത്തില്‍ മുറിവേല്‍പ്പിക്കുകയും തുടര്‍ന്ന് വലിച്ചിഴച്ച് കിടപ്പുമുറിയിലേക്ക് കൊണ്ടുപോയി തലയണ കൊണ്ട് മുഖത്തമര്‍ത്തി ശ്വാസം മുട്ടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. വീടിനുള്ളില്‍ നിന്നും ബഹളം കേട്ട് എത്തിയ സമീപവാസികള്‍ വാതില്‍ തുറന്നാണ് അവശനിലയിലായ അല്‍ഫോണ്‍സയെ ആശുപത്രിയിലെത്തിച്ചത്. ഇതിനിടയില്‍ ദേവസി ഇതേ മുറിയില്‍ വച്ച് തൂങ്ങി ജീവനൊടുക്കുകയായിരുന്നു. ആളൂര്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. ദേവസിയുടെ സംസ്കാരം ഇന്നു നടക്കും.