കൈത്താങ്ങുമായി സ്കൗട്സ് വിദ്യാര്‍ഥികള്‍
തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് സഹായം നല്‍കിയത്
പടിയൂര്‍: കൊറോണക്കാലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു കൈത്താങ്ങുമായി സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍. പടിയൂര്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കു സാനിറ്റൈസര്‍, ഹാന്‍ഡ് വാഷ്, മാസ്ക് എന്നിവ നല്‍കിയാണു എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു സ്കൗട്സ് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ മാതൃകയായത്. കുട്ടികള്‍ സ്വയം നിര്‍മിച്ച ആയിരത്തിലധികം മാസ്കുകള്‍ പഞ്ചായത്ത് പ്രസിഡന്റ് സുധനും പഞ്ചായത്ത് അംഗം കണ്ണനും ചേര്‍ന്ന് ഏറ്റുവാങ്ങി. സ്കൂള്‍ മാനേജര്‍ ഭരതന് കണ്ടേങ്കാട്ടില്‍ വിദ്യാര്‍ഥികളെ അഭിനന്ദിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു