അവകാശ സംരക്ഷണ യാത്ര

ഇരിങ്ങാലക്കുട: കേരള ഇലക്ട്രിസിറ്റി എംപ്ലോയിസ് കോണ്‍ഫെഡറേഷ (ഐഎന്‍ടിയുസി) ന്റെ നേതൃത്വത്തില്‍ 26 നു നടക്കുന്ന ദേശീയ പൊതുപണിമുടക്കിന്റെ പ്രചാരണവും അവകാശ സംരക്ഷണയാത്രയും നടത്തി. പറപ്പൂക്കരയില്‍ ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റ് സോമന് മുത്രത്തിക്കര ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ഡിവിഷന് പ്രസിഡന്റ് എം.എസ്. മുനീര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ കെഇഇസി (ഐഎന്‍ടിയുസി) ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി. ഉണ്ണികൃഷ്ണന് പ്രസംഗിച്ചു. സ്വീകരണ സമ്മേളനങ്ങളില്‍ കരുവന്നൂരില്‍ പി. ഉണ്ണികൃഷ്ണന്, ചേര്‍പ്പില്‍ സുധീഷ്, ചിറയ്ക്കലില്‍ വിജയരാഘവന്, കാട്ടൂരില്‍ അഷറഫ്, കാട്ടൂര്‍ നമ്പര്‍ രണ്ടില്‍ ഭരത്കുമാര്‍, കൊമ്പിടിയില്‍ ഗോപാലകൃഷ്ണന്, പുത്തന്‍ചിറയില്‍ ഷാജി, വെള്ളാങ്കല്ലൂരില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അയൂബ് കരൂപ്പടന്ന എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന് ഓഫീസില്‍ നടന്ന സമാപന സമ്മേളനം നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന് ഉദ്ഘാടനം ചെയ്തു.