ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിക്കപ്പെട്ട വിശാഖപട്ടണം കൊല്ലം പ്രതിവാര ട്രെയിനിന് ഇരിങ്ങാലക്കുട പാസഞ്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. ബിജെപി തൃശൂര്‍ സൗത്ത് ജില്ലാ സെക്രട്ടറി വിപിന്‍ പാറമേക്കാട്ടില്‍, പാസഞ്ചേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി പി.സി. സുഭാഷ്, ട്രഷറര്‍ ജോഷ്വ ജോസ്, ബിജു പനംകൂടന്‍, എ.വി. അതുല്‍, ഹരിപ്രസാദ്, ഡെയ്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. സ്റ്റേഷന് മാനേജര്‍ രാജേഷിന്റെ സാന്നിദ്ധ്യത്തിലാണ് സ്വീകരണം നല്‍കിയത്.
കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഇരിങ്ങാലക്കുടയില്‍ പുതിയ സ്റ്റോപ്പ് അനുവദിച്ചത്. പ്രധാന ട്രെയിനുകള്‍ക്കു സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷന് അമൃത് ഭാരത് സ്കീമില്‍ ഉള്‍പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഒരു വര്‍ഷമായി നടത്തിയ സമര പരമ്പരകള്‍ക്ക് ഫലം കണ്ടു തുടങ്ങിയതായി ഇരിഞ്ഞാലക്കുട റെയില്‍വേ സ്റ്റേഷന് വികസനസമിതി. സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ മുന്‍കയെടുത്ത കേന്ദ്രമന്ത്രി സുരേഷ്ഗോപിക്ക് വികസനസമിതി ഭാരവാഹികളായ വര്‍ഗീസ് പന്തലുക്കാരന്, വര്‍ക്കിംഗ് പ്രസിഡന്റ് എ. ജോസ്, സോമന് ശാരദാലയം എന്നിവര്‍ സംസാരിച്ചു. ഡല്‍ഹി, മുംബൈ ട്രെയിന്കളുടെ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കുവാനും ഏറനാട്, മലബാര്‍, ബൊക്കാറൊ എക്സ്പ്രസ്സ് ട്രെയിനു കള്ക്കുംക്കൂടി സ്റ്റോപ്പുകള്‍ അനുവദിക്കാന്‍ വികസന സമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍
ഗുരുക്കന്മാരില് നിന്നും അനുഗ്രഹം തേടി ബിന്ദു