അവഗണനയുടെ പാതയില്‍ കുരുങ്ങി വികസനം ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് 125-ാം വര്‍ഷത്തിലേക്ക്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്.
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് ജൂലായ് ഒന്നിന് 125-ാം വര്‍ഷം പൂര്‍ത്തിയാകുകയാണ്. എന്നാല്‍ ജില്ലയിലെ പ്രധാ നപ്പെട്ട സ്റ്റേഷനായിട്ടും ഇന്നും റെയില്‍വേയുടെ അവഗണനയില്‍ മുന്‍പന്തിയിലാണ് ഈ സ്റ്റേഷന്. രാഷ്ട്രീയ ഇടപെടലുകളും സ്വാധീനങ്ങളും മൂലം ജില്ലയിലെ മറ്റ് സ്റ്റേഷനുകള്‍ മുന്നോട്ട് കുതിക്കുമ്പോള്‍ ഇരിങ്ങാലക്കുടയെ തഴയുന്ന സമീപനമാണ് അധികാരികള്‍ സ്വീകരിച്ചതെന്നാണ് ആക്ഷേപം.
ഷൊര്‍ണൂര്‍ കൊച്ചി റെയില്‍ പാത നിര്‍മിച്ച അന്നത്തെ കൊച്ചിരാജ്യ ഭരണാധികാരിയായിരുന്ന രാമവര്‍മയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് 1901 ജൂലായ് ഒന്നിന് കല്ലേറ്റുംകരയില്‍ റെയില്‍വേ സ്റ്റേഷന് സ്ഥാപിച്ചത്. അക്കാലത്തെ പ്രമുഖ യഹൂദ വാണിജ്യ വ്യാപാര കേന്ദ്രമായിരുന്ന മാള, മലഞ്ചരക്കു വ്യാപാരമേഖലയായ കൊടകര, കൊപ്ര വെളിച്ചെണ്ണ പലചരക്കു കേന്ദ്രമായ ഇരിങ്ങാലക്കുട, തീര്‍ഥാടന കേന്ദ്രമായ കൊടുങ്ങല്ലൂര്‍ എന്നീ പ്രദേശങ്ങളില്‍നിന്ന് വേഗത്തില്‍ എത്തിച്ചേരാവുന്ന കല്ലേറ്റുംകര ഗ്രാമത്തില്‍ റെയില്‍വേ സ്റ്റേഷന് സ്ഥാപിക്കുമ്പോള്‍ രാജാവിന് വലിയ ദീര്‍ഘവീക്ഷണം ഉണ്ടായിരുന്നു.
കേരളത്തിലെ പുരാതന ദേവീക്ഷേത്രമായ കൊടുങ്ങല്ലൂരിലേക്കും മുസ്ലിം ദേവാലയമായ ചേരമാന്‍ മസ്ജിദിലേക്കും ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രമായ അഴീക്കോട് പള്ളിയിലേക്കും ആയിരക്കണക്കിന് ഭക്തര്‍ യാത്ര ചെയ്തിരുന്നത് ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലൂടെയായിരുന്നു. ഇരുപതിലധികം പഞ്ചായത്തുകളിലേയും രണ്ടു നഗരസഭകളിലേയും സമീപ സ്ഥലങ്ങളിലേയും 17 ലക്ഷത്തോളം ജനങ്ങള്‍ക്ക് റെയില്‍വേ യാത്രയ്ക്കും ചരക്കുഗതാഗതത്തിനും ആശ്രയിക്കുന്ന ഒരു റെയില്‍വേ സ്റ്റേഷനായിട്ടും ഇരിങ്ങാലക്കുട ഒരു പ്രാദേശിക സ്റ്റേഷനായി കുറച്ചു കാണാനാണ് ജനപ്രതിനിധികള്‍ ശ്രമിച്ചിട്ടുള്ളത്.
75 വര്‍ഷക്കാലം വലിയ പ്രതാപത്തോടെ പ്രവര്‍ത്തിച്ച ഗുഡ്സ്യാര്ഡും അടച്ചുപൂട്ടി. കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ വണ്ടികളുടെ സ്റ്റോപ്പുകള്‍ ഇതു വരെ പുനഃസ്ഥാപിച്ചിട്ടില്ല. പുതിയ വണ്ടികള്‍ക്കും സ്ഥിരം സ്റ്റോപ്പില്ല. 125-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇരിങ്ങാലക്കുടയെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ രണ്ടാമത്തെ സ്റ്റേഷനാക്കി ഉയര്‍ത്തണമെന്നാണ് ആവശ്യം.
അനിശ്ചിതകാല സമരം
കല്ലേറ്റുംകര: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ 125-ാം വാര്ഷിക്തില് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് അറിയിച്ച് ഇരിങ്ങാലക്കുട സംഗമഗ്രാമ മാധവ റെയില്‍വേ സ്റ്റേഷന് സ്ഥാപനസമിതി മുഖ്യ സംഘാടകന്‍ വര്‍ഗീസ് തൊടുപറമ്പില്‍ റെയില്‍വേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നല്കി.
സംഗമഗ്രാമ മാധവന്റെ ജന്മഗ്രാമത്തില് സ്ഥിതിചെയ്യുന്ന ഈ റെയില്‍വേ സ്റ്റേഷന് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടണം പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി അധ്യക്ഷനായിരുന്ന ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ് സ്റ്റേഷന് സന്ദര്‍ശിച്ച് അമൃത് ഭാരത് സ്റ്റേഷനാക്കുമെന്നും 10 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ലെന്ന് മാത്രമല്ല, കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ ഇനിയും പുനഃ സ്ഥാപിച്ചില്ല. പുതിയ വണ്ടികള്‍ക്കും സ്ഥിരം സ്റ്റോപ്പില്ല. നടപടികള്‍ സ്വീകരിക്കാത്തപക്ഷം വാര്‍ഷികദിനമായ ജൂലായ് ഒന്നിന് ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു