ഇനിയെത്ര ജീവന് കുരുതി കൊടുക്കണം, അധികൃതരേ ഒന്നു കണ്ണു തുറക്കാന്‍
ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ഡിവൈഎഫ്്ഐ യുടെ നേതൃത്വത്തില്‍ ബസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പുമായി ലഘുലേഖകള്‍ നല്കുന്നു.
മരണപ്പാച്ചില്‍; അണ്‍ലിമിറ്റഡ്; സ്വകാര്യ ബസുകളുടെ വേഗം നിയന്ത്രിക്കാത്തതില്‍ പ്രതിഷേധം
ഇരിങ്ങാലക്കുട: തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ ലിമിറ്റഡ് സ്റ്റോപ്പ് ബസുകളുടെ മരണപ്പാച്ചിലില്‍ ജീവന് പൊലിയുന്നതില്‍ പ്രതിഷേധം. ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകള്‍ ചീറിപ്പായുമ്പോള്‍, കാല്‍നടയാത്രികരും ചെറുവാഹന യാത്രികരും ഭീതിയിലാണ്. ഒരുമാസത്തിനിടെ രണ്ട് ജീവനുകളാണ് ഇരിങ്ങാലക്കുട ടൗണില്‍ പൊലിഞ്ഞത്. കഴിഞ്ഞ മാസം 15 ന് ഇരിങ്ങാലക്കുട സോള്‍വെന്റ് കമ്പനിക്കു സമീപം സ്വകാര്യ ബസിടിച്ച് സ്കൂട്ടര്‍ യാത്രികനായ ഇരിങ്ങാലക്കുട കോമ്പാറ സ്വദേശി മുഴുവഞ്ചേരി വീട്ടില്‍ സജീവ് (60) മരണപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം ബസ്റ്റാന്റിനു സമീപം സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ബൈക്കുകളിലിടിച്ച് ആമ്പല്ലൂര്‍ അളഗപ്പനഗര്‍ സ്വദേശി അവസ്ഥേപറമ്പില്‍ വീട്ടില്‍ മനോജ് (53) സംഭവ സ്ഥലത്തു തന്നെ വച്ച് മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരിങ്ങാലക്കുട ചവറ വാട്ടര്‍ ചാങ്കിനു സമീപം താമസിക്കുന്ന ഇലഞ്ഞിക്കല്‍ വീട്ടില്‍ സണ്ണി (55) ഇപ്പോഴും അപകട നില തരണം ചെയ്തീട്ടില്ല. സ്വകാര്യ ബസുകളുടെ അമിതവേഗതയും മല്‍സര ഓട്ടവും നിന്ത്രിക്കുവാന് അധികൃതര്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപണം ശക്തമാണ്. അറുതിയില്ലാതെ അപകടങ്ങള്‍ സംഭവിക്കുമ്പോഴും തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ അധികൃതര്‍ മൗനം പാലിക്കുകയാണ്.
സ്വകാര്യ ബസിന്റെ അമിത വേഗതയില്‍ ജീവനുകള്‍ പൊലിയുമ്പോള്‍ ഓരോ കുടുംബത്തിന്റെയും സ്വപ്നങ്ങളാണ് തകര്ത്തെറിയുനന്ത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പ്രധാനമായും ലിമിറ്റഡ് സ്റ്റോപ്പ് ബസുകളാണ് ഭീതി വിതക്കുന്നത്. ബസുകള്‍ക്ക് സൈഡ് കൊടുത്തില്ലെന്ന പേരില്‍ ചെറുവാഹനങ്ങളിലെ ഡ്രൈവര്‍മാരെയും മറ്റും നടുറോഡില്‍ അസഭ്യം വിളിച്ചുപറയുന്നതും പതിവ് കാഴ്ചയാണ്. പോലീസധികൃതരാകട്ടെ ഇത് കണ്ടില്ലെന്ന മട്ടാണ് പലപ്പോഴും. ബസുകള്‍ തലങ്ങും വിലങ്ങും വരുകയും ബസ്റ്റാന്‍ഡിനുള്ളില്‍ വെച്ച് അമിതവേഗത്തില്‍ തിരിക്കുന്നതും യാത്രക്കാരില്‍ ഭയമുളവാക്കുന്നുണ്ട്. ബസപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രം ഉണരുന്ന അധികൃതര്‍ ചില പ്രഹസനങ്ങള്‍ നടത്തും. ഉന്നതതലയോഗം, ചര്‍ച്ച, എങ്ങുമെത്താത്ത കുറെ തീരുമാനങ്ങള്‍.
ഇതാണു ഇന്നത്തെ അവസ്ഥ. അപകടം വരുത്തുന്ന വാഹനങ്ങളുടെ പെര്‍മിറ്റും ഡ്രൈവറുടെ ലൈസന്‍സും റദ്ദ് ചെയ്യുന്ന വിധത്തിലുള്ള കടുത്ത നപടികള്‍ ഉണ്ടെങ്കിലേ മരണപ്പാച്ചിലിനും നിയമലംഘനത്തിനും അറുതിയുണ്ടാകൂ. പലപ്പോഴും അപകടം വിളിച്ചു വരുത്തുന്നത് ഡ്രൈവര്‍മാരുടെ സഹസികതയാണ്. കാല്‍നടക്കാര്‍ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതു കാണുമ്പോള്‍ സ്വകാര്യ ബസ് ഡ്രൈവര്‍മാരില്‍ ഭൂരിഭാഗവും വേഗതകൂട്ടുന്ന പ്രവണതയാണുള്ളത്. ബസ് സ്റ്റോപ്പില്‍ നിര്‍ത്താന്‍ പോകുമ്പോഴും വണ്ടി പരമാവധി വേഗം വര്‍ധിപ്പിച്ച് തങ്ങളുടെ സാഹസികത പുറത്തറിയിക്കുവാനുള്ള ശ്രമം ഡ്രൈവര്‍മാരില്‍ ഏറിയിട്ടുണ്ട്. അമിത വേഗതയിലുള്ള ബസോട്ടം യാത്രക്കാരെ കാലാകാലത്തേക്കും രോഗികളാക്കുമോ അല്ലെങ്കില്‍ ജീവന്‍തന്നെ എടുക്കപ്പെടുമോ എന്നുള്ള ഭയമാണു പലര്‍ക്കും.
ബസുകളുടെ അഹങ്കാരത്തിന് ശമനമില്ല
അമിത വേഗത കുറക്കണം എന്നാവശ്യപ്പെട്ട് ഇന്നലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റാന്റില്‍ ലഘു ലേഖകള്‍ വിതരണം ചെയ്യുന്നതിനിടെ ബസ് ഡ്രൈവര്‍ പ്രകോപനകരമായി പെരുമാറി. ചീനിക്കാസ് ബസിലെ ഡ്രൈവര്‍ പ്രകോപനപരമായി സംസാരിച്ചതോടെ സംഘര്‍ഷ സാധ്യത ഉടലെടുക്കുകയായിരുന്നു. മറ്റ് ബസ് ജീവനക്കാരും പോലിസും ഇടപ്പെട്ട് സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അപകടം ഉണ്ടാക്കിയ പൂമല ബസിലെ ഡ്രൈവറെ ഇതുവരെയും പോലീസിന് അറസ്റ്റ് ചെയ്ുവാന് സാധിച്ചീട്ടില്ല. അപകടം ഉണ്ടായ ഉടനെ ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഠാണാ ചന്തക്കുന്ന് വികസനം; സ്വപ്ന പദ്ധതി അന്തിമ ഘട്ടത്തിലെന്ന് മന്ത്രി ഡോ.ആര്. ബിന്ദു; മാര്‍ച്ച് 20 മുതല്‍ റോഡ് ഭാഗികമായി തുറന്നുകൊടുക്കുമെന്നും പ്രഖ്യാപനം
ഓപ്പറേഷന് കാപ്പ, കുപ്രസിദ്ധ കുറ്റവാളി തിലകനെ നാടുകടത്തി
പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ ഫസ്റ്റ് സ്മൈല്‍- സോഫ്റ്റ് ടച്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു
നെടുമ്പാള്‍ കോന്തിപുലം കോള്കര്ഷകസമിതി 50 എച്ച്പി സമ്മേഴ്സബിള് മോട്ടോര്‍ പമ്പ് സെറ്റ് സ്ഥാപിച്ചു
ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ക്രൈസ്തവരുടെ പ്രശ്നങ്ങളോട് രാഷ്ട്രീയകക്ഷികള്‍ നിസംഗത വെടിയണം: മാര്‍ പോളി കണ്ണൂക്കാടന്‍
വ്യവസായ സംരഭകത്വ ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു