ഷാജു വാലപ്പന് സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ തൃശൂര്‍ കൂട്ടായ്മയുടെ ആദരം
സാംസ്കാരിക ലോകത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ പ്രമുഖ വ്യവസായിയും ചലച്ചിത്ര സംവിധായകനുമായ ഷാജു വാലപ്പനെ തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ റിയാദില്‍ വച്ച് ആദരിക്കുന്നു.
ഇരിങ്ങാലക്കുട: സാംസ്കാരിക ലോകത്തെ ശ്രദ്ധേയമായ നേട്ടങ്ങളിലൂടെ പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ പ്രമുഖ വ്യവസായിയും ചലച്ചിത്ര സംവിധായകനുമായ ഷാജു വാലപ്പനെ തൃശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ ആദരിച്ചു. നവാഗത സംവിധായകനുള്ള സത്യജിത് റേ അവാര്‍ഡ്, രാജസ്ഥാന് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പുരസ്കാരം എന്നിവ സ്വന്തമാക്കിയതിനാണ് അദ്ദേഹത്തെ ആദരിച്ചത്. മലാസ് ചെറിസ് റെസ്റ്റോറന്റില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ കൂട്ടായ്മ പ്രസിഡന്റ് രാധാകൃഷ്ണന് കളവൂര്‍ അധ്യക്ഷത വഹിച്ചു.
കൂട്ടായ്മയ്ക്ക് വേണ്ടി പ്രസിഡന്റ് രാധാകൃഷ്ണന് കളവൂര്‍ ഉപഹാരം നല്‍കുകയും ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ പൊന്നാടയും അണിയിച്ചു.പൊതുസമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുമ്പോഴും പ്രവാസി കൂട്ടായ്മകളില്‍ നിന്നുള്ള സ്നേഹവും കരുതലും വലിയ പ്രചോദനമാണെന്ന് ആദരവിനുള്ള മറുപടി പ്രസംഗത്തില്‍ ഷാജു വാലപ്പന് പറഞ്ഞു.
ശിഹാബ് കോട്ടുകാട് (സാമൂഹ്യ പ്രവര്ത്തകന്), ജയന് (കൊടുങ്ങല്ലൂര്‍), ഷംനാദ് (കരുനാഗപ്പള്ളി), ഷിബു ഉസ്മാന് (മാധ്യമപ്രവര്‍ത്തകര്‍), റഹ്മാന് മുനമ്പത്ത് (ഫോര്‍ക്ക ചെയര്മാന്) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. കൂട്ടായ്മ ജനറല്‍ സെക്രട്ടറി സഗീര്‍ അന്താറത്തറ സ്വാഗതവും, ട്രഷറര്‍ അനില്‍ മാളിയേക്കല്‍ നന്ദിയും രേഖപ്പെടുത്തി. ലിനോ മുട്ടത്ത്, മുഹമ്മദ് ഷാജി, സോനറ്റ് (കൊടകര), ജിജു വേലായുധന്, അനില്‍ (കുന്നംകുളം), ഡേവിഡ് മാങ്ങന്‍, കുമാര്‍ കിളിമംഗലം, ബാബു രാമചന്ദ്രന്, രഘുനന്ദന് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ലിറ്റില്‍ ഫഌവര്‍ സ്കൂളില്‍ വിജയോത്സവം നടന്നു
ഇരിങ്ങാലക്കുട ടൗണ്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍
എസ്എന്‍ പബ്ലിക് ലൈബ്രറിയില്‍ വായനാപക്ഷാചരണം നടത്തി എന്‍എസ്എസ് വളണ്ടിയേഴ്സ്
ഇരിങ്ങാലക്കുട ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി; നാപ്കിന് ഇന്‍സിനേറ്റര്‍ നല്കി
ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ഇടവകദിനം ബെറാക്ക 2026 ആഘോഷിച്ചു
പുളിക്കലച്ചിറ പാലം അവസാനഘട്ടത്തില്‍; അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങി