കാട്ടു പന്നിശല്യത്തിന് ശമനമില്ല, ദുരിതത്തിലായി കര്‍ഷകര്‍. ഷൂട്ടറുടെ തോക്കുതിരിച്ചുകിട്ടാന് അപേക്ഷ നല്കി പഞ്ചായത്ത്
എടതിരിഞ്ഞി ചെട്ടിയാല്‍ നോര്‍ത്തിലെ ഇല്ലത്തു പറമ്പില്‍ റെജീന ഇസ്ഹാകിന്റെ നേന്ത്രവാഴത്തോട്ടം കാട്ടുപന്നികള്‍ നശിപ്പിച്ചപ്പോള്‍.
പടിയൂര്‍: പഞ്ചായത്തിലെ കൃഷി സ്ഥലങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, മൂന്ന്, 13 വാര്‍ഡുകളായ എടതിരിഞ്ഞി ചെട്ടിയാല്‍ നോര്‍ത്ത്, മങ്കാട്ടില്‍, പോത്താനി, ചെട്ടിയാല്‍ സൗത്ത് എന്നി വാര്‍ഡുകളിലാണ് കാട്ടുപന്നികള്‍ വ്യാപകമായി കൊള്ളി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വിളകള്‍ നശിപ്പിക്കുന്നത്. കൂട്ടംകൂട്ടമായി എത്തുന്ന പന്നികള്‍ വിളകളുടെ കടകള്‍ പിഴുതെറിയുകയും നശിപ്പിക്കുകയുമാണെന്ന് കര്‍ഷകര്‍ പറഞ്ഞു. മാടുകളെ ആക്രമിക്കുന്നതും പതിവാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പടിയൂരിന്റെ പല ഇടങ്ങളിലും കാട്ടുപന്നികളുടെ ആക്രമണം നിരന്തരമായി നേരിടുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് പറഞ്ഞു. കാട്ടുപന്നികളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ അവയെ വെടിവെച്ച് കൊല്ലാന്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തോക്കുകള്‍ സറണ്ടര്‍ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശിച്ചത്.
അംഗീകൃത ഷൂട്ടര്‍ തോക്ക് സറണ്ടര്‍ ചെയ്തതോടെ ഈ പ്രദേശത്തെ ജനങ്ങളില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. തോക്കുകള്‍ സറണ്ടര്‍ ചെയ്തതോടെ പന്നിശല്യം ചെറുക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലാത്ത അവസ്ഥയിലായിരിക്കുകയാണ്. അംഗീകൃത ഷൂട്ടറുടെ തോക്ക് തിരിച്ചുലഭ്യമാക്കാന് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരേയും അനുമതി ലഭിച്ചിട്ടില്ല. വന്യജീവികളുടെ ശല്യം രൂക്ഷമായ സ്ഥലങ്ങളില്‍ ഓണ ററി വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ചുമതല പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കിയത് വലിയ ആശ്വാസമായിരുന്നു.
തോക്കു തിരിച്ചുനല്‍കാന്‍ അടിയന്തരനടപടി ഉണ്ടാകണം-കെ.പി. കണ്ണന് (പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് )
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാനുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അധികാരം നല്കുന്ന ഉത്തരവിന്റെ കാലാവധി മേയ് 28ന് അവസാനിക്കും. ഫെബ്രുവരിയില്‍ പടിയൂരിലും കാറളത്തുമായി ഒമ്പത് കാട്ടുപന്നികളെയാണ് പഞ്ചായത്ത് പ്രസിഡന്റുമാരുടെ നിര്‍ദേശപ്രകാരം അംഗീകൃത ഷൂട്ടര്‍ കൂടിയായ കരുവന്നൂര്‍ പനങ്കുളം സ്വദേശിയായ മേനീലകത്ത് വീട്ടില്‍ മുഹമ്മദ് റഷീദ് വെടിവെച്ചുകൊന്നത്.

കാട്ടുപന്നികള്‍ക്കെതിരേ നടപടി ശക്തമാക്കിയിരിക്കുന്നതിനിടയിലാണ് നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പോലീസ് ആവശ്യപ്രകരം തോക്ക് സറണ്ടര്‍ ചെയ്തത്. പന്നിശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം തോക്കുതിരിച്ചുനല്കാന് അടിയന്തരനടപടി ഉണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന് ആവശ്യപ്പെട്ടു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നഗരം ഇന്നോളം കണ്ടിട്ടില്ലാത്ത കൊട്ടികലാശം. അലതല്ലിയ ആവേശം, നൃത്ത ചുവടുകളുമായി പ്രവര്‍ത്തകള്‍
പോരാട്ടം അവസാനലാപ്പില്‍, സ്ഥാനാര്‍ഥികളും അണികളും ആവേശപ്പോരില്‍
കുട്ടന്‍കുളം സൗന്ദര്യവത്കരണം; പൈതൃകമതില്‍ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍
മൂര്‍ക്കനാട് ശിവക്ഷേത്രത്തിലെ തിരുവുത്സവത്തിന് കൊടികയറി
മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളിയില്‍ തിരുനാള്‍ കൊടികയറി
പോത്താനിയില്‍ ആടുകളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു