കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ തിരുനാളിന് വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍ കൊടിയേറ്റുന്നു.
കരുവന്നൂര്‍: കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി. വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍ കൊടിയേറ്റു കര്‍മം നിര്‍വഹിച്ചു. മെയ് രണ്ടിന് രാവിലെ 6.30ന് ദിവ്യബലി, രൂപം എഴുന്നള്ളിച്ചുവെക്കല്‍, വൈകീട്ട് 4.30ന് പരിശുദ്ധ മാതാവിന്റെ വള എഴുന്നള്ളിപ്പ് എന്നിവ നടക്കും. തിരുനാള്‍ ദിനമായ മെയ് മൂന്നിന് രാവിലെ 6.15ന് നേര്‍ച്ച പായസം വെഞ്ചിരിപ്പ്, 6.30ന് ദിവ്യബലി, 10ന് ആഘോഷമായ ദിവ്യബലി. മെയ് 10ന് എട്ടാമിടത്തില്‍ രാവിലെ 6.30ന് ദിവ്യബലി, 9.30ന് ആഘോഷമായ ദിവ്യബലി. തുടര്‍ന്ന് ഊട്ടുനേര്‍ച്ച. തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ഡേവീസ് കല്ലിങ്ങല്‍, കൈക്കാരന്മാരായ സിജോ ആന്റണി, ലൂവീസ് തരകന്, ജിനീഷ് പല്ലാശേരി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം
സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു