കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രോത്സവത്തിന്റെ ഭാഗമായി കുട്ടംകുളം ജംഗ്ഷനില്‍ ഉയര്‍ത്തിയ ബഹുനില പന്തല്‍.
നിര്‍മിച്ചിരിക്കുന്നത് നൂറ് അടി ഉയരമുള്ള അഞ്ച് നിലപന്തല്‍
ഇരിങ്ങാലക്കുട: നഗരത്തെ ഉത്സവാവേശത്തിലേക്കെത്തിച്ചുകൊണ്ട് പന്തലുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ഉയരത്തിലും വര്‍ണ വെളിച്ചത്തിലും തലയിടുപ്പത്തിന്റെ പെരുമയുമാണ് കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഉയര്‍ന്ന പന്തലിനുള്ളത്. ബഹുനില പന്തലും ക്ഷേത്ര ഗോപുരത്തിലെയും ബസ് സ്റ്റാന്‍ഡ് മുതല്‍ ക്ഷേത്രംവരെയുള്ള റോഡിലെയും ദീപാലങ്കാരങ്ങള്‍ മിഴി തുറക്കുന്നതോടെ ഉത്സവത്തിന് പകിട്ടേറും. ഈ വര്‍ഷവും കുട്ടംകുളം ജംഗ്ഷനില്‍ നൂറ് അടി ഉയരമുള്ള അഞ്ചുനിലകളില്‍ ആയിട്ടുള്ള പന്തലാണ് ഉയര്‍ന്നിരിക്കുന്നത്. ധനകാര്യ സ്ഥാപനമായ ഐസിഎല്‍ ഗ്രൂപ്പിന്റെ സ്പോണ്സര്ഷിപ്പിലാണ് ഇത്തവണയും ദീപാലങ്കാരങ്ങളും പന്തലും നിര്‍മിച്ചിരിക്കുന്നത്. ചെറുതുരുത്തി യൂസഫ് ആണ് പന്തല്‍ രൂപകല്പന ചെയ്തിരിക്കുന്നത്.
കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഇത് നാലാം തവണയാണ് യൂസഫ് പന്തല്‍ ഒരുക്കുന്നത്. തുടര്‍ച്ചയായി 12 വര്‍ഷം ഉത്രാളിക്കാവ് പൂരത്തിനും പത്തു വര്‍ഷം നെന്മാറ വല്ലങ്ങി വേലയ്ക്കും പുറമേ തൃശൂര്‍ പൂരം, ഇരിങ്ങാലക്കുട കത്തീഡ്രലിലെ പിണ്ടിപ്പെരുന്നാള്, ചേലൂര്‍ പള്ളി തിരുനാള്‍, കൂര്‍ക്കഞ്ചേരി പൂയം തുടങ്ങി നിരവധി പെരുന്നാളുകള്‍ക്കും ഉത്സവങ്ങള്‍ക്കും പന്തല്‍ ഒരുക്കിയിട്ടുണ്ട്. പ്രധാന മന്ത്രിമാരായിരുന്ന രാജീവ് ഗാന്ധി, മന്മോഹന് സിംഗ് ഇവരുടെ കേരള സന്ദര്‍ശനത്തിനും 2006 മുതല്‍ എട്ടു വര്‍ഷം തുടര്‍ച്ചയായി സംസ്ഥാന കലോത്സവത്തിനും കൂടാതെ കേരളത്തിനു പുറത്ത് ഊട്ടിയിലും പന്തല്‍ ഒരുക്കിയിട്ടുണ്ട്. മകന് കബീറും ഇപ്പോള്‍ സഹായത്തിനുണ്ട്. ആല്‍ത്തറയിലെ ദീപാലങ്കാരങ്ങളുടെയും ബഹുനില പന്തലിന്റെ ദീപാലങ്കാരങ്ങളുടെയും സ്വച്ച് ഓണ്‍ കര്‍മം ഇന്ന് വൈകീട്ട് 6.30ന് നടക്കും. ഇന്നു രാത്രി 8.10നും 8.40നും മധ്യേ ഉത്സവത്തിന് കൊടിയേറ്റും. നാളെ കൊടിപ്പുറത്ത് വിളക്ക് നടക്കും.
ദീപാലങ്കാരമത്സരം
ഇരിങ്ങാലക്കുട: ഠാണാ മുതല്‍ കൂടല്‍മാണിക്യം ക്ഷേത്രം വരെയുള്ള വ്യാപാരസ്ഥാപനങ്ങളെയും വിവിധ ഓഫീസുകളെയും ക്ഷേത്രത്തിന് നാലു പരിസരത്തുമുള്ള വീടുകളെയും ഉള്‍പ്പെടുത്തികൊണ്ട് പ്രത്യേക വൈദ്യുത ദീപാലങ്കാരമത്സരം നടത്തുന്നു. ഏറ്റവും ആകര്‍ഷണീയമായി ദീപാലങ്കാരം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും പ്രത്യേകം സമ്മാനങ്ങള്‍ നല്‍കുന്നതാണ്.
ന്നാം സമ്മാനം ലഭിച്ച വീട് ഉള്‍പ്പെടുന്ന റസിഡന്‍സ് അസോസിയേഷനും ട്രോഫി നല്‍കുന്നതാണ്. കൂടല്‍മാണിക്യം ദേവസ്വം നിശ്ചയിക്കുന്ന ജഡ്ജിംഗ് കമ്മിറ്റിയായിരിക്കും സമ്മാനാര്‍ഹരെ നിശ്ചയിക്കുന്നത്. പങ്കെടുക്കുന്നവര്‍ 9446221931, 9447026005, 9539131250, 9447442398. എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഒന്നാം സമ്മാനമായി 25000 രൂപയും എവറോളിംഗ് ട്രോഫിയും രണ്ടാം സമ്മാനമായി 15000 രൂപയും ട്രോഫിയും മൂന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയും നല്‍കും. ഇരിങ്ങാലക്കുട ഐസിഎല്‍ ഫിന്‍കോര്‍പ്പാണ് സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തിരിക്കുന്നത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം
സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു