ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം
ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലുണ്ടായ തീപിടുത്തം.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനില്‍ തീപിടുത്തം. ഇന്നലെ ഉച്ചയ്ക്ക് 12.40 ഓടെയാണ് കാട്ടുങ്ങച്ചിറയില്‍ പ്രവര്‍ത്തിക്കുന്ന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷന്റെ മുകളിലത്തെ നിലയില്‍ തീപിടുത്തമുണ്ടായത്. വരാന്തയില്‍ സ്ഥാപിച്ചിരുന്ന മീറ്റര്‍ ബോക്സിനോടു ചേര്‍ന്നുള്ള സര്‍വീസ് വയറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചതുകൊണ്ടാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. വയറിംഗും മീറ്റര്‍ ബോക്സും മറ്റും കത്തിനശിച്ചു. കനത്ത പുകയാണ് സ്റ്റേഷനകത്ത് ഉയര്‍ന്നത്.
തീപിടുത്തം ശ്രദ്ധയില്‍പെട്ട ഉടന്‍തന്നെ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ ഫയര്‍ എക്സ്റ്റിംഗ്വിഷര്‍ ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഉടന്‍തന്നെ ഫയര്‍ഫോഴ്്സും എത്തി തീ പൂര്‍ണമായും കെടുത്തുകയായിരുന്നു. നഗരത്തിന്റെ വിവിധയിടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള സിസിടിവി കളുടെ കണ്ട്രോള് യൂണിറ്റും സ്റ്റേഷനിലെ ഫയല്‍ റൂമും എല്ലാം തന്നെ പ്രവര്‍ത്തിക്കുന്നത് ഇതിനു തൊട്ടടുത്താണ്. അവിടേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നില്ല. സീനിയര്‍ ഫയര്‍ സ്റ്റേഷന് ഓഫീസര്‍ എസ് ജയന്, ഓഫീസര്‍മാരായ ഇ.എസ് നന്ദീപ്, കെ.സി ദിലീപ്, ടി.ബി സതീഷ്, അനൂപ് സാബു, കെ.എല്‍ ജെയ്ജോ, കെ.എ ഡിസണ്‍ എന്നിവര# നേതൃത്വം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഏഴഴക്…..ആന ചമയങ്ങളൊരുങ്ങി…..ഇനി ഉത്സവമേളം
ഉത്സവലഹരിയില്‍ കൂടല്‍മാണിക്യം ക്ഷേത്രോത്സവം കൊടിയേറി, ഇന്ന് കൊടിപ്പുറത്ത് വിളക്ക്
കരുവന്നൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ പരിശുദ്ധ മാതാവിന്റെ തിരുനാളിന് കൊടിയേറി
കൂടല്‍മാണിക്യം ക്ഷേത്രോത്സവം; ദീപാലംകൃത പന്തലുകള്‍ ഉയര്‍ന്നു, ആവേശം വാനോളം
പൂരത്തിനു ഇന്നു കൊടിയിറക്കം, നാളെ സംഗമപുരിയില്‍ കൊടിയേറ്റം
സംഗീതസംവിധായകനും സാഹിത്യകാരനുമായ പ്രതാപ് സിങ്ങിന്റെ നവതി ആഘോഷിച്ചു