ആളൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ ശുചീകരണം നടത്തി
ആളൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം പരിപാടി കൊമ്പിടി ജംഗ്ഷനില്‍ വച്ച് പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ പഞ്ചായത്തില്‍ മഴക്കാല പൂര്‍വ്വ ശുചീകരണ യഞ്ജത്തിന്റെ ഭാഗമായി നാല് അങ്ങാടികള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തി. കൊമ്പിടി ജംഗ്ഷനില്‍ പ്രസിഡന്റ് റോസിലി ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ രേഖ സന്തോഷ് അധ്യക്ഷത വഹിച്ചു. കല്ലേറ്റുംകരയില്‍ വച്ച് നടത്തിയ ശുചീകരണ പരിപാടി ക്ഷേമകാര്യാ സ്ഥിരം സമിതി ചെയര്മാന് ടി.ഐ. ബാബു ഉദ്ഘാടനം ചെയ്തു.
ആളൂര്‍ ജംഗ്ഷനില്‍ വച്ച് നടത്തിയ പരിപാടി വൈസ് പ്രസിഡന്റ് പി.സി. ഷണ്മുഖന് ഉദ്ഘാടനം ചെയ്തു. മെമ്പര്‍ ലിജു അധ്യക്ഷത വഹിച്ചു. മെമ്പര്‍ ഐ.എന്‍. ബാബു സ്വാഗതവും മെമ്പര്‍ സിമ്മി പോള്‍ നന്ദിയും പറഞ്ഞു. വെള്ളാഞ്ചിറ ജംഗ്ഷനില്‍ നടന്ന മഴക്കാല പൂര്‍വ ശുചീകരണ യജ്ഞം വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹെലന് ചാക്കോ ഉദ്്ഘാടനം ചെയ്തു. മെമ്പര്‍ ജിനി ബാബു സ്വാഗതം പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു