തൊഴിലിനും വികസനത്തിനും മുൻഗണന; തോമസ് ഉണ്ണിയാടൻ (നിയുക്ത എംഎൽഎ, ഇരിങ്ങാലക്കുട)
അഡ്വ. തോമസ് ഉണ്ണിയാടൻ.
ഇരിങ്ങാലക്കുട: തുടങ്ങിവച്ച എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂർത്തിയാക്കും. ഠാണാ -ചന്തക്കുന്ന് വികസനം, കോർട്ട് കോപ്ലക്സ് എന്നിവ പൂർത്തിയാക്കും. ഇരിങ്ങാലക്കുട നഗരസഭ, മുരിയാട് വേളൂക്കര കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കും. പടിയൂരിലെ സമഗ്ര കുടിവെള്ള പദ്ധതിയിലുള്ള നടത്തിപ്പ് സുഗമമാക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കും.
ജനറൽ ആശുപത്രിയിൽ സൂപ്പർ സ്പെഷാലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തും. ഹൃദ്രോഗ, അർബുദ ചികിൽസയ്ക്കു പ്രത്യേക വിഭാഗം. ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കും. ഇരിങ്ങാലക്കുട കെ എസ്ആർടിസിയിലെ പ്രതിസന്ധികൾ പരിഹരിക്കും. വിദ്യാഭ്യാസസ്ഥാപനങ്ങൾ ഹൈടെക്ക് നിലവാരത്തിലാക്കും. കിൻഫ്ര പാർക്ക് സ്ഥാപിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കും.
നഗരം നിരീക്ഷിക്കാൻ സ്മാർട്ട് മോണിട്ടറിംഗ് സംവിധാനം ഏർപ്പെടുത്തും. സ്ത്രീ സുരക്ഷക്കും തൊഴിലവസരങ്ങൾക്കുമായി പിങ്ക് ഓട്ടോ പദ്ധതി. സാംസ്കാരിക പൈതൃകം ആഗോള വേദിയിൽ അവതരിപ്പിച്ച് അന്താരാഷ്ട്ര സാംസ്കാരിക കേന്ദ്രം നിലവിൽ വരുത്തും. തനിമയെ അന്താരാഷ്ട്ര നിലവാരമുള്ള ഗ്ലോബൽ ഫെസ്റ്റിവൽ ആയി ഉയർത്തും.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മാതൃദിനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട ജവഹര്‍ ബാല വിഹാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയുക്ത എം എല്‍ എ അഡ്വ. തോമസ് ഉണ്ണിയാടന് അമ്മമാരെ ആദരിക്കുന്നു
തളിയക്കോണം സ്റ്റേഡിയത്തിലെ മണ്ണ് ഒലിച്ചിറങ്ങി ചെളിയിലായ വീടുകള്‍ അഡ്വ. തോമസ് ഉണ്ണിയാടന് സന്ദര്‍ശിച്ചു
കപിലാ വേണുവിന്റെ പാര്‍വതീവിരഹം അഭിനയം ഇറ്റലിയില്‍
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് കടുപ്പശ്ശേരി സ്വദേശിയില്‍ നിന്ന് 5,28,000 രൂപയും, കല്ലേറ്റുംകര സ്വദേശിയില്‍ നിന്ന് 11,80,933 രൂപയും തട്ടിയെടുത്ത കേസിലെ പ്രതിയെ പിടികൂടി
നാലുവര്‍ഷമായി രണ്ട് കണ്ണിന്റെയും കാഴ്ച നഷ്ടപ്പെട്ട 65 വയസുകാരിക്ക് കാഴ്ച തിരികെ കിട്ടി
കേരള പുലയന് മഹാസഭ 357-ാം നമ്പര്‍ ശാഖയുടെ പൊതുയോഗം നടത്തി