ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു
വടുവന്‍തോട്ടില്‍ അനധികൃത തടയണ തുറന്നതിനെ തുടര്‍ന്ന് വെള്ളം ഒഴുകിപോയ നിലയില്‍.
ഏക്കറുകണക്കിന് സ്ഥലത്തെ കൃഷി നശിച്ചു
ആളൂര്‍: ആളൂര്‍ പഞ്ചായത്തിലെ വടുവന്‍തോട്ടില്‍ ഏതാനും ആഴ്ചകളായി കെട്ടിനിര്‍ത്തിയിരിക്കുന്ന അനധികൃത തടയണ ആരോ തുറന്നുവിട്ടു. ഒരുമാസത്തിലേറെ വെള്ളം കെട്ടിനിര്‍ത്തിയതോടെ ഏക്കറുകണക്കിന് സ്ഥലത്തെ നൂറുകണക്കിന് വാഴകള്‍, പയര്‍, കപ്പ തുടങ്ങിയ പച്ചക്കറികൃഷി നശിച്ചു. അനധികൃത തടയണ തുറക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ പഞ്ചായത്തില്‍ നല്കിയ പരാതി ആര്‍ഡിഒയ്ക്ക് കൈമാറിയിരുന്നു.

ഈ ദിവസങ്ങളില്‍ ആര്‍ഡിഒ സ്ഥലം സന്ദര്‍ശിക്കുമെന്ന അറിയിപ്പ് കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം തടയണ ആരോ തുറന്നുവിട്ടതെന്ന് കര്‍ഷകര്‍ പറയുന്നു. വലതുകര കനാലിലെയും ബ്രാഞ്ച് കനാലിലെയും ചോര്‍ച്ചയും ഉറവുജലവും ഒഴുകിപ്പോകുന്നതാണ് വടുവന്‍ തോട്. ഈ തോട്ടില്‍ ഒരു പതിറ്റാണ്ടോളമായി അനാവശ്യമായി തടയണ കെട്ടി കൃഷിക്ക് നാശമുണ്ടാക്കുന്നുവെന്നാണ് പരാതി. എല്ലാ വര്‍ഷവും 75 ഏക്കറോളം സ്ഥലത്തെ വെള്ളക്കെട്ടില്‍ കൃഷി നാശം ഉണ്ടാകുന്നതിനാല്‍ കര്‍ഷകരില്‍ ഏറെ പേരും സ്ഥലം തരിശിട്ടിരിക്കുകയാണ്. എന്നാല്‍, ചുരുക്കം ചില കര്‍ഷകര്‍ ലക്ഷങ്ങള്‍ മുടക്കി ഇത്തവണയും കൃഷിയിറക്കിയിട്ടുണ്ട്. ഈ കൃഷികളാണ് ആഴ്ചകളായുള്ള വെള്ളക്കെട്ടില്‍ നശിച്ചത്. 1995 വരെ നെല്‍കൃഷി ചെയ്തിരുന്നെങ്കിലും പിന്നീട് ജാതി, തെങ്ങ്, കവുങ്ങ്, വാഴ, കപ്പ തുടങ്ങി മറ്റു പച്ചക്കറി കൃഷികളാണ് ചെയ്യുന്നത്.

തടയണ കെട്ടുന്നവര്ക്കെതിരേ നിരവധി പരാതികളും പ്രതിഷേധങ്ങളും നടത്തിയിട്ടും ശാശ്വതപരി ഹാരമുണ്ടായിട്ടില്ലെന്നും അനധികൃതമായി തടയണ കെട്ടുന്നതിനെതിരേ നടപടിയെടുത്ത് കര്‍ഷകരെ സംരക്ഷിക്കണമെന്നും നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന്, കര്‍ഷകനും അയ്യന് പട്ക കര്ഷകസമരസമിതി നേതാവുമായ രാമന് എമ്പ്രാന്തിരി, മഠത്തിപറമ്പില്‍ അന്തോണിക്കുട്ടി, എടത്താടന്‍ സജീവന്, മല്ലികാ അര്ജുന്, മാളക്കാരന്‍ ഷാജന് എന്നിവര്‍ ആവശ്യപ്പെട്ടു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558


വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ക്നാക്കിനാംപ്പിള്ളി പാറേക്കാടന്‍ കുടുംബയോഗം വാര്‍ഷികാഘോഷം നടത്തി