പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ഇരിങ്ങാലക്കുട പുല്ലൂര്‍ തൊമ്മാന പാടശേഖരത്തില്‍ സൂക്ഷിച്ച വൈക്കോല്‍ കെട്ടുകള്‍ വെള്ളത്തില്‍ മുങ്ങിയ നിലയില്‍.
ഇരിങ്ങാലക്കുട: വേനല്‍മഴയില്‍ പാടശേഖരങ്ങളില്‍ അവശേഷിച്ച വൈക്കോല്‍ കെട്ടുകള്‍ നശിക്കുന്നു. കൊയ്ത്ത് കഴിഞ്ഞ ശേഷം പല കാരണങ്ങളാല്‍ പാടത്ത് സൂക്ഷിച്ച വൈക്കോലാണു നശിക്കുന്നത്. നിലവില്‍ ലഭിക്കുന്ന വില തുച്ഛമായതിനാല്‍ വില കൂടുമെന്ന പ്രതീക്ഷയില്‍ പലരും പാടത്തു തന്നെ വൈക്കോല്‍ സൂക്ഷിക്കുകയാണ്. രണ്ടു ദിവസം പെയ്ത കനത്ത മഴയില്‍ വൈക്കോല്‍ കെട്ടുകള്‍ കുതിര്‍ന്നു. മഴ തുടര്‍ന്നാല്‍ പൂപ്പല്‍ ബാധിച്ച് ഇവ കേടുവരും.
പുല്ലൂര്‍ തൊമ്മാന പാടശേഖരത്തിലാണ് വൈക്കോല്‍ കെട്ടുകള്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്. വൈക്കോലിന്റെ പ്രധാന ആവശ്യക്കാരായിരുന്ന ക്ഷീരകര്‍ഷകര്‍ തിരിഞ്ഞുനോക്കാതായതോടെ പാടശേഖരങ്ങളില്‍ വൈക്കോല്‍ വേണ്ടാതായി. ഒരുസമയത്ത് നീണ്ടുപരന്നു കിടക്കുന്ന പാടശേഖരങ്ങള്ക്കിരുവശവും ചാക്കില്‍ നിറച്ച നെല്ലിനൊപ്പം വൈക്കോല്‍ക്കൂനകളും കാണാമായിരുന്നു. പക്ഷേ, ഇപ്പോള്‍ നെല്ലുനിറച്ച ചാക്കുകള്‍ മാത്രമാണുള്ളത്. വൈക്കോല്‍ കര്‍ഷകര്‍ പാടത്തുപേക്ഷിക്കുകയാണ്.
പശുവളര്‍ത്തലില്‍നിന്നു കര്‍ഷകര്‍ പിന്മാറുന്നതാണ് കാരണം. സാധാരണ നെല്‍ കര്‍ഷകരുടെ വീട്ടില്‍ പശു വളര്‍ത്തലുമുണ്ടായിരുന്നു. ഇപ്പോള്‍ പല കര്‍ഷകരും പശുവളര്‍ത്തലില്‍ നിന്നു പിന്മാറി. അധ്വാനത്തിനനുസരിച്ച് ആദായം ലഭിക്കാത്തതുമൂലമാണ് പലരും പശുവളര്‍ത്തല്‍ ഉപേക്ഷിച്ചത്. നേരത്തേ വൈക്കോല്‍ അന്വേഷിച്ച് ക്ഷീരകര്‍ഷകര്‍ എത്തുമായിരുന്നു. ഇന്ന് ഇങ്ങനെയുള്ളവരെ കാണാനില്ലെന്നു കര്‍ഷകര്‍ പറയുന്നു. വൈക്കോല്‍ വില്‍പ്പന നെല്‍ക്കര്‍ഷകര്‍ക്ക് ചെറിയ തോതിലാണെങ്കിലും അധികവരുമാനമായിരുന്നു. ഇപ്പോള്‍ വളരെക്കുറച്ചു പേര് മാത്രമാണ് വൈക്കോലെടുക്കുന്നത്. പാടശേഖരത്തില്‍ കിടക്കുന്ന വൈക്കോല്‍ കേടുവന്നു നശിക്കുന്ന അവസ്ഥയാണിപ്പോഴുള്ളത്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു
ക്നാക്കിനാംപ്പിള്ളി പാറേക്കാടന്‍ കുടുംബയോഗം വാര്‍ഷികാഘോഷം നടത്തി