ഗണനീയം ഗണിതമാധവം സംഘടിപ്പിച്ചു
യോഗക്ഷേമ സഭ ജില്ലാ കമ്മിറ്റി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ നടന്ന ഗണനീയം ഗണിതമാധവം സെമിനാര്‍ ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: യോഗക്ഷേമ സഭ തൃശൂര്‍ ജില്ലാ ഘടകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷമായ ഹിരണ്മയം 2026- ന്റെ ഭാഗമായി എട്ടാമത് പദ്ധതി ഗണനീയം ഗണിതമാധവം സെമിനാര്‍ സംഘടിപ്പിച്ചു. സംഗമഗ്രാമ മാധവന്റെ കണ്ടെത്തലുകളെ വരും തലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സെമിനാര്‍ സംഘടിപ്പിച്ചത്. വിവിധ വിഷയങ്ങളില്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, ഗണിത അധ്യാപകനും കലാകാരനുമായ വിനോദ് വാരിയര്‍, സംഗമഗ്രാമ മാധവ ഗണിതശാസ്ത്ര പരിഷത്ത് സെക്രട്ടറി ജി. സതീഷ് എന്നിവര്‍ പ്ര ഭാഷണം നടത്തി.
സെമിനാറിന്റെ ഭാഗമായി സംഗമഗ്രാമ മാധവന്റെ ജന്മഗൃഹമായ കല്ലേറ്റുംകരയിലെ ഇരിങ്ങാടപ്പിള്ളി ഇല്ലം സഭാംഗങ്ങള്‍ സന്ദര്‍ശിച്ചു. സഭയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടപ്പാക്കുന്ന 50 കര്‍മപദ്ധതികളില്‍ എട്ടാമത്തേതാണ് ഇരിങ്ങാലക്കുടയില്‍ പൂര്‍ത്തിയായത്. യോഗക്ഷേമ സഭ ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ മേലേടം അധ്യക്ഷത വഹിച്ചു. ഹിരണ്മയം ചെയര്മാന് കൃഷ്ണന് കാരയ്ക്കാട്, ജനറല്‍ കണ്‍വീനര്‍ കാവനാട് കൃഷ്ണന്, ഉപസഭാ പ്രസിഡന്റ് നാരായണന് നമ്പൂതിരിപ്പാട്, ഉപസഭാ സെക്രട്ടറി വിനോദന്‍ നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഇടവകദിനാഘോഷം സംഘടിപ്പിച്ചു
ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തി, വെള്ളക്കെട്ട് രൂക്ഷം
ജനവാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണം; പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ പ്രതിഷേധ ജ്വാല തെളിയിച്ചു
പശുവളര്ത്തലില്ല; വൈക്കോല്‍ വേണ്ടാതായി, പാടത്ത് അഴുകുന്നു
ആര്‍ഡിഒ എത്തുന്നതിനുമുന്പേ വടുവന്തോട്ടിലെ അനധികൃത തടയണ തുറന്നു
ക്നാക്കിനാംപ്പിള്ളി പാറേക്കാടന്‍ കുടുംബയോഗം വാര്‍ഷികാഘോഷം നടത്തി