യാത്രാക്ലേശം: പടിയൂരിലും ഗ്രാമവണ്ടി വേണം കോണ്‍ഗ്രസ്
പടിയൂര്‍ പഞ്ചായത്തിലും ഗ്രാമവണ്ടി വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ ടി.ഡി. ദശോബ്, ബീന ജെയിംസ്, ഹാജിറ റഷീദ് എന്നിവര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ക്ക് നിവേദനം നല്കുന്നു.
പടിയൂര്‍: പടിയൂര്‍ യാത്രാക്ലേശം പരിഹരിക്കുന്നതിനായി മുരിയാട് മോഡലില്‍ പടിയൂര്‍ പഞ്ചായത്തിലും കെഎസ്ആര്‍ടിസി ഗ്രാമവണ്ടി സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യം. പഞ്ചായത്തില്‍ പൊതുഗതാഗത സൗകര്യങ്ങള്‍ കുറവായതിനാല്‍ സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപന ജീവനക്കാര്‍, രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ ദൈനംദിന യാത്രകള്‍ക്ക് വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണെന്ന് പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളായ ടി.ഡി. ദശോബ്, ബീന ജെയിംസ്, ഹാജിറ റഷീദ് എന്നിവര്‍ പറഞ്ഞു. ഭൂരിഭാഗം സാധാരണക്കാരായ ജനങ്ങള്‍ താമസിക്കുന്ന പഞ്ചായത്താണ് പടിയൂര്‍. ബസുകള്‍ കുറവായതിനാല്‍ ഓട്ടോറിക്ഷകളിലും മറ്റുസ്വകാര്യ വാഹനങ്ങളിലും അമിത തുക നല്കി യാത്ര ചെയ്യേണ്ട അവസ്ഥയിലാണ് ജനം.
ഇത് സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന ഗ്രാമവണ്ടി സര്‍വീസ് പദ്ധതി പടിയൂര്‍ പഞ്ചായത്തിലും നടപ്പാക്കിയാല്‍ സാധാരണ ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരം കാണാന്‍ സാധിക്കും. പ്ലാന്‍ ഫണ്ടോ ഓണ്ഫണ്ടോ, സ്പോണ്‍സര്‍ഷിപ്പോ ഉപയോഗിച്ച് ഈ പദ്ധതി നടപ്പാക്കാന്‍ സാധിക്കും. പഞ്ചായത്തിലെ ഉള്‍പ്രദേശങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് ആരംഭിക്കുന്നത് സാധാരണക്കാരായ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. ഇതുസംബന്ധിച്ച പ്രമേയം പഞ്ചായത്ത് ഭരണസമിതിയില്‍ അവതരിപ്പിച്ച് കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ശുപാര്‍ശ നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. കണ്ണന്, സെക്രട്ടറി പി.വി. ഷാബു എന്നിവര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങള്‍ നിവേദനം നല്കി.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു