നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
കര്‍ക്കടകം ഒന്നിന് ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ചേര്‍ന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം മന്ത്രി കെ. മുരളീധരന് ഉദ്ഘാടനം ചെയയുന്നു.
ഇരിങ്ങാലക്കുട: കര്‍ക്കടകം ഒന്നിന് ആരംഭിക്കുന്ന നാലമ്പല തീര്‍ഥാടനം ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതെ കുറ്റമറ്റ രീതിയില്‍ നടത്താന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി കെ. മുരളീധരന് നിര്‍ദേശിച്ചു. തൃപ്രയാര്‍ ശ്രീരാമക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, മൂഴിക്കുളം ലക്ഷ്മണ പെരുമാള്‍ ക്ഷേത്രം, പായമ്മല്‍ ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലെ തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കൂടല്‍മാണിക്യം ദേവസ്വം ഓഫീസില്‍ ചേര്‍ന്ന കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്ന് മന്ത്രി വ്യക്തമാക്കി.
എല്ലാ ക്ഷേത്രങ്ങളിലും ശുചിത്വമുള്ള ടോയ്ലറ്റുകള്, വിശ്രമകേന്ദ്രങ്ങള്‍, കുടിവെള്ള സൗകര്യം, വാഹന പാര്‍ക്കിംഗ് എന്നിവ സജ്ജമാക്കണമെന്നും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ എയ്ഡ് സെന്ററുകള്‍ ആരംഭിച്ച് 24 മണിക്കൂറും ആംബുലന്‍സ് സേവനം ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. തീര്‍ഥാടനത്തിന് അനുബന്ധമായി കെഎസ്ആര്‍ടിസി വിവിധ ഡിപ്പോകളില്‍ നിന്ന് പ്രത്യേക സര്‍വീസുകള്‍ നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് യോഗത്തില്‍ അറിയിച്ചു. ഓരോ ദേവസ്വവും അന്നദാനത്തിനും ശുദ്ധജല വിതരണത്തിനും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. പകര്‍ച്ചവ്യാധികളുടെ സാധ്യത കണക്കിലെടുത്ത് ആരോഗ്യവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ക്ഷേത്രപരിസരങ്ങളിലും തീര്‍ഥാടന പാതകളിലും മാലിന്യ സംസ്കരണവും പ്രതിരോധ ശുചീകരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കണം.
ഗതാഗത നിയന്ത്രണം, അഗ്നിരക്ഷാ സേനയുടെ സേവനം, തീര്‍ഥാടകര്‍ക്ക് വഴി കണ്ടെത്താന്‍ ആവശ്യമായ ദിശാസൂചന ബോര്‍ഡുകള്‍ എന്നിവയും സമയബന്ധിതമായി ഒരുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. തീര്‍ഥാടകര്‍ ആദ്യം ദര്‍ശനം നടത്തുന്ന തൃപ്രയാര്‍ ശ്രീരാമക്ഷേത്രത്തിലെ മെഡിക്കല്‍ എയ്ഡ് സെന്ററില്‍ രണ്ട് ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കണമെന്ന് ഗീത ഗോപി എംഎല്‍എ ആവശ്യപ്പെട്ടു. തീര്‍ഥാടനത്തിന്റെ അവസാന കേന്ദ്രമായ പായമ്മല്‍ ക്ഷേത്രത്തില്‍ രാത്രികാല മെഡിക്കല്‍ സേവനവും വേണമെന്ന് അവര്‍ ചൂണ്ടിക്ാട്ടി. നാല് ക്ഷേത്രങ്ങള്‍ക്കും സമീപമുള്ള സിഎച്ച്സികളില് നിന്നുള്ള ഡോക്ടര്‍മാരെ ഇതിനായി നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഇരിങ്ങാലക്കുടയില്‍ ജനറല്‍ ആശുപത്രി സമീപത്തായതിനാല്‍ കൂടല്‍മാണിക്യത്തില്‍ പ്രത്യേക ഡോക്ടറെ നിയമിക്കേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ വ്യക്തമാക്കി. യോഗത്തില്‍ അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രവീന്ദ്രന്, തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ സുനില്‍, തൃശൂര്‍ റേഞ്ച് ഡിഐജി ടി. നാരായണന്, തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം, ഇരിങ്ങാലക്കുട നഗരസഭ ചെയര്മാന് എം.പി. ജാക്സണ്, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് സി.കെ. ഗോപി, അഡ്മിനിസ്ട്രേറ്റര്‍ ജി.എസ്. രാജേഷ്, പായമ്മല്‍ ക്ഷേത്ര സേവാസമിതി പ്രസിഡന്റ് സലേഷ് സുബ്രഹ്മണ്യന്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിഫ ഫിയസ്റ്റ ആഘോഷം സംഘടിപ്പിച്ചു