ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
തോമസ് ഉണ്ണിയാടന് എംഎല്‍എ ഐടിയു ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നു.
തിരുവനന്തപുരത്ത് ആര്‍ബിഐ റീജണല്‍ ഡയറക്ടറുമായി ചര്‍ച്ച നടത്തും
ഇരിങ്ങാലക്കുട: ഐടിയു ബാങ്ക് വിഷയത്തില്‍ അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് തോമസ് ഉണ്ണിയാടന് എംഎല്‍എ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളുമായി വീണ്ടും ചര്‍ച്ച നടത്തി. ബാങ്കിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യം നീണ്ടുപോകരുതെന്നും ഇതിനാവശ്യമായ പ്രായോഗിക നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു. ഇത് മൂന്നാം തവണയാണ് അദ്ദേഹം കമ്മിറ്റി അംഗങ്ങളുമായി ചര്‍ച്ച നടത്തുന്നത്.
അഡ്മിനിസ്ട്രേറ്റര്‍ സി.ആര്. ഗോപീകൃഷ്ണന്, അഡൈ്വസര്‍മാരായ കെ. മോഹനന്, ഇ.ജെ. കുര്യന്, മാനേജിംഗ് ഡയറക്ടര്‍ എ.എല്‍. ജോണ്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇതിന്റെ തുടര്‍ച്ചയായി തിരുവനന്തപുരത്ത് ആര്‍ബിഐ കേരളം ആന്‍ഡ് ലക്ഷദ്വീപ് റീജണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്ത രാമചന്ദ്രനുമായി ചര്‍ച്ച നടത്തി ആവശ്യമായ ഇടപെടല്‍ നടത്തുമെന്നും എംഎല്‍എ അറിയിച്ചു. നേരത്തെയും ഇദ്ദേഹവുമായി എംഎല്‍എ ചര്‍ച്ച നടത്തിയിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി