പുളിക്കലച്ചിറ പാലത്തിന്റെ കൈവരിയുടെ കാലുകള്‍ വിണ്ടു
പടിയൂര്‍ പൂമംഗലം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ താത്കാലിക കൈവരിയുടെ കാലുകള്‍ വിണ്ട നിലയില്‍.
കോണ്‍ക്രീറ്റ് വിണ്ടു ആശങ്ക തെളിഞ്ഞു
പടിയൂര്‍: പൂമംഗലം പടിയൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുളിക്കലച്ചിറ പാലം നിര്‍മാണത്തിന്റെ ഭാഗമായി നിര്‍മിച്ച കൈവരിയുടെ കാലുകള്‍ വിണ്ടു. ഇരുമ്പു പൈപ്പുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കൈവരിയുടെ കാലുകള്‍ പാലത്തിലുറപ്പിച്ചിരുന്ന ആറിഞ്ച് കനത്തിലുള്ള ചതുരങ്ങളാണ് പാലത്തില്‍നിന്നു മുകളിലേക്ക് പൊങ്ങിയിരിക്കുന്നത്. പാലത്തിന്റെ കിഴക്കുഭാഗത്തേക്കിറങ്ങുന്ന ഭാഗത്തെ തൂണുകളാണ് ഇത്തരത്തില്‍ പൊങ്ങിനില്‍ക്കുന്നത്. പൂമംഗലം പഞ്ചായത്തിലെ പായമ്മല്‍ പ്രദേശത്തെയും പടിയൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോടംകുളം പ്രദേശത്തെയും ബന്ധിപ്പിക്കുന്ന പടിയൂര്‍ പൂമംഗലം കോള്‍പ്പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന തോടിനുകുറുകേയാണ് പാലം. 1.62 കോടി രൂപ ചെലവഴിച്ച് ഒമ്പതുമീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്.
2025 മേയില്‍ പാലത്തിന്റെ ഫില്ലര്‍ കാപ്പ് നിര്‍മാണത്തില്‍ അപാകം കണ്ടതിനെത്തുടര്‍ന്ന് പൊതുമരാമത്തുവകുപ്പ് പാലം നിര്‍മാണം നിര്‍ത്തിവെച്ചിരുന്നു. പിന്നീട് പഴയ കരാര്‍ റദ്ദാക്കി അപാകം കണ്ടെത്തിയ ഭാഗം പൊളിച്ച് പുനര്‍നിര്‍മിക്കാന്‍ പുതിയ ടെന്‍ഡര്‍ വിളിച്ച് ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം പുനരാരംഭിച്ചത്. പിന്നീട് നാലമ്പല തീര്‍ഥാടനത്തിനു മുന്നോടിയായി പാലം തുറന്നുകൊടുത്തതോടെ നിര്‍മാണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. നാലമ്പല തീര്‍ഥാടനകാലത്ത് ഭക്തജനങ്ങളുടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാന്‍ താത്കാലികമായി നിര്‍മ്മിച്ച കൈവരിയാണെന്നും അത് അടുത്തദിവസംതന്നെ പൊളിച്ചുനീക്കുമെന്നും പിഡബ്ല്യുഡി വ്യക്തമാക്കി. പാലത്തിന്റെ ശേഷിക്കുന്ന ജോലികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പാലം നിര്‍മ്മാണത്തിലെ അപാകം; ബിജെപി പ്രതിഷേധിച്ചു
പൂമംഗലം: മുന്‍ മന്ത്രി ആര്. ബിന്ദുവിന്റെ എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.62 കോടി രൂപ ചെലവഴിച്ച് നിര്‍മാണം നടക്കുന്ന പുളിക്കലച്ചിറ പാലത്തിന്റെ നിര്‍മാണത്തിലെ അപാകങ്ങള്‍ക്കെതിരെ ബിജെപി പൂമംഗലം, പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു.

പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള അപ്രോച്ച് റോഡുകള താഴ്ന്ന നിലയിലായതിനാല്‍ കൈവരികള്‍ക്ക് ആവശ്യമായ ഉറപ്പില്ലാത്ത അവസ്ഥയാണ്. നിര്‍മാണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിലവിലുള്ള അപാകതകള്‍ പരിഹരിക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍മാണവുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും പ്രതിഷേധ യോഗം ആവശ്യപ്പെട്ടു. ജില്ലാ സൗത്ത് സോണ്‍ ജനറല്‍ സെക്രട്ടറി കെ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബിജെപി പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കോലാന്ത്ര, ബിജെപി പൂമംഗലം പഞ്ചായത്ത് പ്രസിഡന്റ് അജീഷ് വലിയപറമ്പില്‍, ബിജെപി ആളൂര്‍ മണ്ഡലം സെക്രട്ടറി റിജോഷ് കൈതവളപ്പില്‍, ബിജെപി പടിയൂര്‍ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് പ്രഭാത് വെള്ളാപ്പള്ളി, പൂമംഗലം പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം അശ്വതി ജിനേഷ്, യുവമോര്‍ച്ച ആളൂര്‍ മണ്ഡലം പ്രസിഡന്റ് വിശ്വജിത്ത് അരയംപറമ്പില്‍, ബൂത്ത് പ്രസിഡന്റ് മണിലാല്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഐടിയു ബാങ്ക്: ഇടപെടല്‍ ശക്തമാക്കി തോമസ് ഉണ്ണിയാടന് എംഎല്‍എ
മുരിയാട് പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ പാഠം ഒന്ന് പാടത്തേയ്ക്ക് ഞാറ് നടീല്‍ ഉത്സവം സംഘടിപ്പിച്ചു
വിദ്യാര്‍ഥിയെ കരുവന്നൂര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി