സെന്റ് ജോസഫ്സില്‍ പൊയറ്റ്സ് ഡേ 2026 സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മീറ്റ് ദി ഓതര്‍, പൊയറ്റ്സ് ഡേ 2026 എന്നീ പരിപാടികളുടെ ഉദ്ഘാടനം ദി ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് എഡിറ്ററും പ്രമുഖ എഴുത്തുകാരനുമായ ഡോ. സ്റ്റാന്‍ലി ജോണി നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഇംഗ്ലീഷ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മീറ്റ് ദി ഓതര്‍, പൊയറ്റ്സ് ഡേ 2026 എന്നീ പരിപാടികള്‍ സംഘടിപ്പിച്ചു. ദി ഹിന്ദു ദിനപത്രത്തിന്റെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് എഡിറ്ററും പ്രമുഖ എഴുത്തുകാരനുമായ ഡോ. സ്റ്റാന്‍ലി ജോണി പരിപാടി ഉദ്ഘാടനം ചെയ്തു. ഒറിജിനല്‍ സിന്, കോമ്രേഡ്സ് ആന്‍ഡ് മുല്ലാസ് തുടങ്ങിയ ശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവായ അദ്ദേഹം സമകാലിക ആഗോള രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ജിയോപൊളിറ്റിക്സിന്റെ വിവിധ തലങ്ങള്‍ വിശദമായി അവതരിപ്പിച്ചു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ ചില രാജ്യങ്ങള്‍ക്ക് നല്കുന്ന തന്ത്രപരമായ മേല്‍ക്കൈയും അതിലൂടെ രൂപപ്പെടുന്ന ആത്മവിശ്വാസവും അദ്ദേഹം ചൂണ്ടിക്കാട്ടി.
യുദ്ധങ്ങള്‍ ആരംഭിക്കുന്നത് എളുപ്പമാണെങ്കിലും അവ അവസാനിപ്പിക്കുന്നത് ഏറെ സങ്കീര്‍ണവും പ്രയാസകരവുമാകുന്നതിന്റെ കാരണങ്ങളും വിശദീകരിച്ചു. ഇസ്രായേല്‍ പലസ്തീന് സംഘര്‍ഷത്തെ ചരിത്രപരവും രാഷ്ട്രീയവുമായ പശ്ചാത്തലത്തില്‍ വിശകലനം ചെയ്യുന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പുസ്തകമായ ഒറിജിനല്‍ സിന് പ്രഭാഷണത്തിന്റെ പ്രധാന ആധാരമായിരുന്നു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി സാജോ ജോസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സമീന തോമസ് എന്നിവര്‍ സംസാരിച്ചു. പൊയറ്റ്സ് ഡേയോടനുബന്ധിച്ച് സംഘടിപ്പിച്ച കവിതാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ മൂന്നാം വര്‍ഷ ഇംഗ്ലീഷ് വിദ്യാര്‍ഥിനി റോസ് ആലപ്പാട്ടിന് ചടങ്ങില്‍ ഉപഹാരം സമ്മാനിച്ചു. അസോസിയേഷന് സെക്രട്ടറി ജെയിന് മരിയ ജോസ് ചടങ്ങില്‍ നന്ദി പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കെസിബിസി മദ്യലഹരി വിരുദ്ധ സമിതി ബോധവല്‍ക്കരണ ക്ലാസ് നടത്തി
കേരളത്തിന്റെ നവോഥാന ചരിത്രത്തില്‍ അര്‍ഹമായ അംഗീകാരം ലഭിക്കാതെ പോയ മഹദ് വ്യക്തിത്വമാണ് പി.കെ. ചാത്തന് മാസ്റ്റര്‍, കേന്ദ്ര നിയമപാര്ലമെന്ററികാര്യ മന്ത്രി അര്ജുന് റാം മേഘ്വാള്
കുട്ടംകുളം സമരഭൂമിയില്‍ സ്മാരകം നിര്‍മ്മിക്കണം: കെ. രാജന് എംഎല്‍എ
എസ്പിസി വിസ്കിഡ് ചാമ്പ്യന്‍ഷിപ്പ് 2026; അറിവിന്റെ പോരാട്ടത്തില്‍ മാറ്റുരച്ച് വിദ്യാര്‍ഥികള്‍
വീടുകയറി ആക്രമണശ്രമം; ഒമ്പത് ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്‍
ഹാരിഷ് പോള്‍ ജെസിഐ പ്രസിഡന്റ്, പി.ആര്. ഷാജു സെകട്ടറി