ഫുട്ബോള്‍ താരങ്ങളുടെ ചിത്രവുമായി കൂറ്റന്‍ ഫല്ക്സ് ഉയര്‍ത്തി അഞ്ചു വയസുക്കാരന് മുതല്‍ മുതിര്‍ന്നവര്‍ വരെ
കരുവന്നൂര്‍: ലോകകപ്പ് ഫുട്ബോള്‍ ആവേശം കരുവന്നൂരിലും. അര്‍ജന്റീനയുടെ ആരാധകരായ അര്‍ജന്റീന ഫാന്‍സ് കരുവന്നൂര്‍ എന്ന പേരിലാണ് 50 നീളവും 12 അടി ഉയരത്തിലും കൂറ്റന്‍ ഫല്ക്സ് ബോര്‍ഡ് കരുവന്നൂര്‍ ബംഗ്ലാവ് സെന്ററില്‍ ഉയര്‍ത്തിയത്. ലെമിന്‍ ലോനപ്പന്, സാമുവേല്‍ ജെയിംസ്, യദൂ വിനുശങ്കര്‍, ലജ്ഞിഷ് കുമാരന്, ജിത്തു, അര്ജുന്, വീനസണ് ജോണ്സണ്, അമര്‍ജിത്ത്, ഹരിനിഷിരാജ്, ശിവതേജസ്, സഞ്ചു, സനീഷ്, വിഷ്ണുകുട്ടന്‍, സുബി, ഹരി, കണ്ണന്കുട്ടന്, ബിജു, അഞ്ച് വയസുകാരന് എറിക് മിഥുന് എന്നിവരാണ് നേതൃത്വം നല്‍കുന്നത്. മത്സരം ബിഗ് സ്ക്രീനില്‍ പ്രദര്ശിപ്പിക്കുവാനൊരുങ്ങുകയാണ് ഫുട്ബോള്‍ പ്രേമികള്‍.

പള്ളീലച്ചന്മാരുടെ ബാഡ്മിന്റണ്‍ പോരാട്ടം ഇരിങ്ങാലക്കുടയില്‍; 150 വൈദികര്‍ കോര്‍ട്ടില്‍
തൃശൂര്‍ ജില്ലാ തല ഗുസ്തി ചാമ്പ്യന്‍ഷിപ്പിന് ആവേശകരമായ തുടക്കം
മൈതാനം ചെളിക്കുളമായി; പ്രതിഷേധവുമായി യുവമോര്‍ച്ച
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി