കാലിക്കറ്റ് സര്‍വകലാശാല സോഫ്റ്റ് ടെന്നീസ് മത്സരങ്ങള്‍ക്ക് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ തുടക്കമായി
ഇരിങ്ങാലക്കുട: 202223 വര്‍ഷത്തെ കാലിക്കറ്റ് സര്‍വകലാശാല വനിതാ വിഭാഗം സോഫ്റ്റ് ടെന്നീസ് മത്സരങ്ങള്‍ക്ക് ക്രൈസ്റ്റ് കോളജ് റവ. ഡോ. ജോസ് തെക്കന്‍ സിന്തറ്റിക് കോര്‍ട്ടില്‍ തുടക്കമായി. ആദ്യ ദിനം നടന്ന വനിതാ വിഭാഗം മത്സരങ്ങള്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കോളജ് കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള വിവിധ കോളജുകളിലെ കായിക വിഭാഗം അധ്യാപകരായ ഡോ. ശ്രീജിത്ത് രാജ്, ഡോ. സി. നാഫിഹ്, അനു ആലപ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. ടൂര്‍ണമെന്റിലെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പുരുഷ വിഭാഗം മത്സരങ്ങളും, തുടര്‍ന്ന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീം സെലക്ഷനും നടക്കുമെന്ന് കായിക വിഭാഗം മേധാവി അറിയിച്ചു.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം